കോട്ടയം: എന്‍ ഡി എ സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിനു നേരെ ആക്രമണം. കോട്ടയം നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയായ മിനര്‍വ മോഹന്റെ പ്രചാരണത്തിന്റെ ഭാഗമായി സഞ്ചരിച്ചിരുന്ന അനൗണ്‍സ്‌മെന്റ് വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
വാഹനം തടഞ്ഞ ശേഷം ഡ്രൈവറെ ആക്രമിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ നട്ടാശേരി പരുത്തിക്കുഴി ഭാഗത്തായിരുന്നു ആക്രമണം. ഇതിനു പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നു ബി ജെ പി ആരോപിച്ചു.
അനൗണ്‍സ്‌മെന്റ് വാഹനം കടന്നു പോകുന്നതിനിടെ ഒരു സംഘം വാഹനം തടഞ്ഞു. താക്കോല്‍ ഊരിയെടുത്ത സംഘം, മൈക്ക് അനൗണ്‍സ്‌മെന്റ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. മൈക്ക് ഓഫ് ചെയ്യുന്നത് തടയാന്‍ ശ്രമിച്ച സോമശേഖരന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും, മാരകായുധം ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് സോമശേഖരന്‍ പറഞ്ഞു. അനൗണ്‍സ്‌മെന്റ് നടത്താന്‍ അനുവദിക്കില്ലെന്നാരോപിച്ചായിരുന്നു സംഘത്തിന്റെ അക്രമം. സ്ഥലത്ത് ബി ജെ പി നേതാക്കളെത്തിയതോടെ അക്രമി സംഘം രക്ഷപ്പെട്ടു.
സോമശേഖരനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥാനാര്‍ത്ഥി മിനര്‍വ മോഹന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു.
Post Your Comments