തൊടുപുഴ : പലചരക്ക് കടയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലാണ് 51 കാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തത്. ഇടവെട്ടി മാര്‍ത്തോമാ ചീമ്പാറ വീട്ടില്‍ മുഹമ്മദ് (51)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Read Also : കോവോവാക്സ് സെപ്റ്റംബറോടെ പുറത്തിറക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
ഏതാനും ദിവസം മുന്‍പാണ് സംഭവം നടന്നതെങ്കിലും പ്രതിയുടെ ബന്ധുക്കള്‍ പോലീസ് സേനയില്‍ ഉണ്ടെന്ന കാരണത്താല്‍ ഒത്തു തീര്‍പ്പിനു ശ്രമിച്ചതായും ആരോപണമുണ്ട്. ഉന്നത തലത്തിലേയ്ക്ക് പരാതി എത്തുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും വിവരം മറച്ചു വയ്ക്കാനും ശ്രമം നടന്നു. ചെറിയ പെറ്റി കേസുകളില്‍ പ്രതികളെ മാധ്യമങ്ങള്‍ക്കു മുന്‍പില്‍ പ്രദർശിപ്പിക്കുന്നവർ തന്നെയാണ് ഇത് മറച്ചു വയ്ക്കാന്‍ ശ്രമം നടത്തിയത്. സമാനമായ അക്രമം ഇതിനു മുന്‍പും ഇയാള്‍ നടത്തിയിട്ടുള്ളതായി നാട്ടുകാര്‍ ആരോപിച്ചു.
Post Your Comments