Latest NewsKeralaNattuvarthaNews

പാലക്കാടിന് വേണ്ടി മെട്രോമാന്റെ മാസ്റ്റർപ്ലാൻ; നടപ്പാക്കുന്നത് കേന്ദ്രസഹായത്തോടെയെന്ന് ഇ.ശ്രീധരൻ

പാലക്കാട് നിയോജക മണ്ഡലത്തിന് വേണ്ടി വികസന മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് എൻ.ഡി.എ സ്ഥാനാർഥി ഇ. ശ്രീധരൻ. ശുദ്ധജലം, ടൂറിസം, കായികരംഗം, വിദ്യാഭ്യാസം, സാംസ്‌കാരികമേഖല, വ്യവസായം, തൊഴിലവസരം എന്നിങ്ങനെ മേഖലകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ പാലക്കാട് മണ്ഡലത്തിന്റെ സമഗ്രവികസനമാണ് മുന്നോട്ടുവെയ്ക്കുന്നത്. മാസ്റ്റർ പ്ലാൻ പ്രധാനമന്ത്രിക്ക് മുൻപാകെ സമർപ്പിക്കുമെന്നും കേന്ദ്രസർക്കാരിന്റെ സഹായത്തോടെ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹംവ്യക്തമാക്കി.

മണ്ഡലത്തിലുടനീളം 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കാനുളള സംവിധാനം, ഖരമാലിന്യ സംസ്‌കരണത്തിന് ഊന്നൽ തുടങ്ങിയ കാര്യങ്ങൾ മാസ്റ്റർ പ്ലാൻ മുന്നോട്ടുവെയ്ക്കുന്നു. 2018-19 ലുണ്ടായ പ്രളയം പോലുളള കെടുതികളിൽ നിന്നും മണ്ഡലത്തെ സംരക്ഷിക്കുന്നതിനുളള മാർഗങ്ങൾ പഠിച്ച് നടപടികൾ സ്വീകരിക്കുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

അന്വേഷണം കേന്ദ്ര ഏജൻസിക്കെതിരെ ആണെങ്കിൽ ‘ഓകെ’, സർക്കാരിനെതിരെ ആണെങ്കിൽ ‘ഓകെ അല്ല’; നിലപാട് മാറ്…

കോട്ട, മലമ്പുഴ എന്നീ രണ്ട് സ്ഥലങ്ങൾ മാത്രമാണ് പാലക്കാട് വിനോദസഞ്ചാര മേഖലയിൽ ഉളളത്. ഇവിടെ തന്നെ സഞ്ചാരികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര മേഖലയിൽ പാലക്കാടിന് കാര്യമായ വികസനം ഉണ്ടായിട്ടില്ല. കൂടുതൽ സ്ഥലങ്ങളിൽ വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കുന്നത് പരിഗണിക്കും.

താൻ ജനിച്ചതും തന്റെ വിദ്യാഭ്യാസവും പാലക്കാടായിരുന്നുവെന്നും, എന്നാൽ 70 വർഷത്തിന് ശേഷം പാലക്കാടേക്ക് തിരിച്ചുവരുമ്പോൾ ഇന്നും വലിയ വികസനമൊന്നും കണ്ടിട്ടില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. ഇക്കാര്യം പരിശോധിച്ചപ്പോൾ ഒരു മാസ്റ്റർ പ്ലാനിന്റെ അഭാവമാണ് പാലക്കാടിനെ വികസനത്തിൽ പിന്നോട്ടടിച്ചതെന്ന് മനസിലായി. അതിന്റെ അടിസ്ഥാനത്തിലാണ് പ്ലാനിന് രൂപം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട് പ്രസ്‌ക്ലബ്ബിൽ നടന്ന പരിപാടിയിൽ മാദ്ധ്യമപ്രവർത്തകർക്ക് മുൻപാകെയാണ് അദ്ദേഹം മാസ്റ്റർ പ്ലാൻ പുറത്തിറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button