Latest NewsIndiaInternational

ആഗോള കാലാവസ്ഥാ ഉച്ചകോടിയിലേക്ക് നരേന്ദ്രമോദിയ്ക്ക് പ്രത്യേക ക്ഷണവുമായി ജോ ബൈഡൻ

ലോകരാജ്യങ്ങളിൽ നിന്ന് ആകെ 40 നേതാക്കൾ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

വാഷിംഗ്ടൺ: ആഗോളതലത്തിലെ പരിസ്ഥിതി സംബന്ധമായ കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക ക്ഷണം. വാഷിംഗ്ടണിൽ നടക്കാനിരിക്കുന്ന ഉച്ചകോടിയിലേക്ക് ജോ ബൈഡൻ നേരിട്ടാണ് മോദിയെ ക്ഷണിച്ചത്. ലോകരാജ്യങ്ങളിൽ നിന്ന് ആകെ 40 നേതാക്കൾ കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ഉച്ചകോടിയിൽ നരേന്ദ്രമോദിക്കു പുറമേ, റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ജപ്പാൻ പ്രധാനമന്ത്രി യാഷിഹിതേ സുഗ, കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ, ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോ, ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു, സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് സൗദ് എന്നീ നേതാക്കളും പങ്കെടുക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോകരാജ്യങ്ങൾ ഒരുമിച്ചെടുക്കേണ്ട തീരുമാന ങ്ങളാണ് ചർച്ച ചെയ്യുന്നത്. ഉച്ചകോടിയിൽ പാരമ്പര്യേതര ഉർജ്ജ മേഖലയിൽ ഇന്ത്യയുടെ മുന്നേറ്റവും നേതൃത്വവും ഐക്യരാഷ്ട്ര സഭ ഈ വർഷം അഭിനന്ദിച്ചിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button