ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ നൽകുന്ന ഫണ്ടുകൾ എല്ലാം വകമാറ്റി, പേരുമാറ്റി സംസ്ഥാന സർക്കാർ ജനങ്ങൾക്ക് നൽകുന്നുവെന്ന് ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി എംപി. കിറ്റ് വിതരണത്തിലെ ചതികൾ പുറത്തുവന്നതോടെയാണ് ഇത് ചർച്ചയായത്. ഇതിനോടൊപ്പം, കേന്ദ്രം നൽകുന്ന എല്ലാ ഫണ്ടുകളും കേരളം പേരുമാറ്റി സ്വന്തം ലേബലിലാക്കി നല്‍കുകയാണെന്ന് മീനാക്ഷി സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
‘സിപിഎം കേരളത്തില്‍ നടത്തിവരുന്നത് മുസ്ലിം പ്രീണനമാണ്. അതിനുദാഹരണമാണ് മലപ്പുറത്തെ ചില പ്രവൃത്തികൾ. വിധവകള്‍ക്കുള്ള ധനസഹായത്തിന്റെ കാര്യത്തില്‍ മലപ്പുറത്തുള്ള മുസ്ലിം വിധവയാണെങ്കിൽ മാത്രം നിങ്ങള്‍ക്ക് സഹായം കിട്ടും. മലപ്പുറത്തോ ജില്ലയ്ക്ക് പുറത്തോ ഉള്ള ഹിന്ദു, ക്രിസ്ത്യന്‍ വിധവകള്‍ക്ക് ആനുകൂല്യം കിട്ടില്ല. മുസ്ലിങ്ങള്‍ക്ക് കിട്ടുന്ന സഹായം മറ്റ് മതസ്ഥര്‍ക്ക് കിട്ടുന്നില്ല. ഈ വര്‍ഗീയത ജനം തിരിച്ചറിയുമെന്നും’ മീനാക്ഷി ലേഖി പ്രതികരിച്ചു.
Also Read:കിടപ്പുമുറിയില്‍ ഭാര്യയ്ക്കൊപ്പം കാമുകൻ; കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് ഭർത്താവ് കുത്തിക്കൊന്നു
‘ശബരിമലയിലെ വിശ്വാസികളുടെ അവകാശത്തെ സംരക്ഷിച്ചത് ബിജെപി മാത്രമാണ്. ശബരിമല വിഷയം ഉണ്ടായപ്പോൾ ജനങ്ങളുടെ വികാരം മനസ്സിലാക്കാത്തവര്‍ ഇപ്പോള്‍ അവരുടെ സംരക്ഷകരായി സംസാരിക്കുകയാണ്. ഇങ്ങനെ തെരഞ്ഞെടുപ്പ് അടുത്ത സമയം നാടകം കളിക്കാനിറങ്ങിയിരിക്കുന്നവർ വിശ്വാസ സംരക്ഷണത്തിനായി ജയിലില്‍ പോയിട്ടുണ്ടോ. കേരളത്തിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. കാര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ അവര്‍ക്കറിയാം’. മീനാക്ഷി പറഞ്ഞു.
Post Your Comments