ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തോളിനു പരിക്കേറ്റു പരമ്പരയിൽ നിന്ന് പുറത്തായ ശ്രേയസ് അയ്യർക്കു പകരം സൂര്യകുമാർ യാദവ് ഇന്ന് ഏകദിന അരങ്ങേറ്റം നടത്തിയേക്കും. ആദ്യ ഏകദിനത്തിൽ 66 റൺസ് ജയം നേടിയ ഇന്ത്യയ്ക് ഇന്ന് ജയിച്ച് പരമ്പര സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്നിറങ്ങും. ഉച്ചയ്ക്ക് 1.30 നാണ് മത്സരം. ആദ്യ ഏകദിനത്തിൽ കൈമുട്ടിന് പരിക്കേറ്റ രോഹിത് ശർമയ്ക്കും ഇന്ന് വിശ്രമം അനുവദിച്ചേക്കും. റിഷഭ് പന്തിനെ കീപ്പറാക്കി കെഎൽ രാഹുലിന് ബാറ്റിംഗിൽ ശ്രദ്ധിക്കാനുള്ള അവസരം നൽകിയേക്കും.
അതേസമയം, പരിക്കേറ്റ ഇംഗ്ലണ്ട് താരങ്ങളായ ഓയിൻ മോർഗൻ, സാം ബില്ലിങ്‌സ് ഇന്ന് നടക്കുന്ന രണ്ടാം ഏകദിനത്തിൽ കളിച്ചേക്കില്ലെന്നാണ് സൂചന. ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ വിരലിൽ 4 സ്റ്റിച്ചുകളുമായാണ് മോർഗൻ ബാറ്റിങിനിറങ്ങിയത്. സാം ബില്ലിങ്സിന് ഫീൽഡ് ചെയ്യുന്നതിനിടെ തോളിന് പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റ ഇരുതാരങ്ങളും രണ്ടാം ഏകദിനത്തിൽ കളിക്കുവാൻ സാധ്യത കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യം മത്സരത്തിൽ ഇംഗ്ലണ്ടിനായി 22 റൺസും സാം ബില്ലിങ്‌സ് 18 റൺസും നേടിയിരുന്നു.
Post Your Comments