Latest NewsNewsSaudi ArabiaGulf

സൗദിയിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു

ദമ്മാം: വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട്, കക്കാടം പൊയിൽ സ്വദേശിയായ പരേതനായ അഹമ്മദ് പാടശേരിയുടെ മകൻ കരീം പാടശ്ശേരിയാണ് (38) മരിച്ചിരിക്കുന്നത്. ദമ്മാം – അൽ അഹ്‌സ അതിവേഗ പാതയിൽ ഓടിച്ചിരുന്ന വാഹനം ട്രൈലറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.

വതനിയ്യ ഡിസ്ട്രിബ്യുഷൻ കമ്പനിയിലെ ദമ്മാം ബ്രാഞ്ചിൽ ജോലി ചെയ്യുകയായിരുന്നു. 12 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ് ഇദ്ദേഹം. സന്ദർശക വിസയിൽ സൗദിയിലുള്ള ഭാര്യ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം. ഭാര്യ:റിഫ്‌ന, ഉമ്മ: ആമിന, സഹോദരങ്ങൾ: ആയിശ, സാദിഖ് റഹ്‌മാൻ, മുജീബ്, മുഹമ്മദ് ശാഫി മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button