KeralaLatest NewsNews

സി.പി.എമ്മിനെതിരെയുള്ള കള്ളവോട്ട് ആരോപണം കോണ്‍ഗ്രസിന് തിരിച്ചടി ; യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് മൂന്ന് വോട്ടുകള്‍

ഉരിയാടാതെ ചെന്നിത്തല

കൊടുങ്ങല്ലൂര്‍: സി.പി.എമ്മിനെതിരെയുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കള്ളവോട്ട് ആരോപണം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാകുന്നു. ഇരട്ട വോട്ടുകള്‍ ചേര്‍ത്ത് വോട്ടര്‍ പട്ടിക അട്ടിമറിക്കുകയാണ് എന്നാണ് ചെന്നിത്തലയുടെ ആരോപണം. അതിനിടെ ചെന്നിത്തല ആരോപണം ഉന്നയിച്ച കാസര്‍കോടുളള വോട്ടര്‍ കോണ്‍ഗ്രസുകാരിയാണെന്ന വിവരം പുറത്ത് വന്നത് പാര്‍ട്ടിയെ വെട്ടിലാക്കിയിരുന്നു.

Read Also : സംസ്ഥാനത്ത് രണ്ടാം തവണയും പിണറായി തിരിച്ചുവന്നാല്‍ കേരളത്തിന് സര്‍വ്വനാശം : എ.കെ.ആന്റണി

ഇപ്പോഴിതാ കയ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശോഭാ സുബിന് മൂന്ന് വോട്ടുളളതായുളള വിവരവും പുറത്ത് വന്നിട്ടുണ്ട്. നിയമസഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളില്‍ ആയി ശോഭാ സുബിന് മൂന്ന് വോട്ടുളളതായാണ് വിവരം. ഇടത് നേതാക്കള്‍ ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ശോഭാ സുബിന്റെ പേരിലുളള മൂന്ന് തിരിച്ചറിയല്‍ കാര്‍ഡുകളില്‍ രണ്ടെണ്ണം ഒരേ നമ്പറിലുളളതാണ്.

കയ്പമംഗലം നിയോജക മണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തിലെ 27ാം നമ്പര്‍ ബൂത്തിലും നാട്ടിക നിയമസഭാ മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തിലെ 144ാം നമ്പര്‍ ബൂത്തിലും ശോഭാ സുബിന് വോട്ടുണ്ട് എന്നാണ് ഇടത് നേതാക്കള്‍ ആരോപിക്കുന്നത്. വലപ്പാട് പഞ്ചായത്തിലെ ബൂത്തില്‍ മറ്റൊരു നമ്പറിലും തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉളളതായും എല്‍.ഡി.എഫ് ആരോപിക്കുന്നു. അതേസമയം ഇത്തരത്തില്‍ മൂന്ന് വോട്ടുളള വിവരം അറിയില്ല എന്നാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.

തനിക്ക് വലപ്പാട് പഞ്ചായത്തില്‍ വോട്ടുണ്ടായിരുന്നു. ഇത് പിന്നീട് കയ്പമംഗലത്തേക്ക് മാറ്റിയിരുന്നു. വലപ്പാടുളള വോട്ട് റദ്ദായിക്കൊള്ളും എന്നാണ് കൊടുങ്ങല്ലൂര്‍ സിവില്‍ സ്റ്റേഷനിലെ തിരഞ്ഞെടുപ്പ് വിഭാഗത്തില്‍ നിന്നും അന്വേഷണത്തിലൂടെ അറിഞ്ഞത് എന്നും ശോഭ സുബിന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button