KeralaLatest NewsIndia

കൊല്ലത്ത് കുറവുവന്ന വോട്ട് പ്രിസൈഡിംഗ് ഓഫീസര്‍ തന്നെ രേഖപ്പെടുത്തി, കൃത്രിമം കാട്ടി കണക്ക് ഒപ്പിച്ചെന്ന് പരാതി

കൊല്ലം: കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി പരാതി. പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ മഞ്ഞപ്പാറ സ്വദേശിയാണ് കലക്ടര്‍ക്ക് പരാതി നല്‍കിയത്. ചടയമംഗലം ഇട്ടിവ പഞ്ചായത്തില്‍ 133-ാം ബൂത്തില്‍ കുറവ് രേഖപ്പെടുത്തിയ വോട്ട് ഏജന്റ്മാരെ കൂട്ടുപിടിച്ച് പ്രിസൈഡിങ് ഓഫീസര്‍ ചെയ്തുവെന്നാണ് പരാതി.

ബൂത്തില്‍ 14 വോട്ടുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതില്‍ നാല് വോട്ട് വീതം മൂന്ന് പാര്‍ട്ടിക്കും 2 വോട്ട് നോട്ടയ്ക്കും ചെയ്തു കണക്ക് ഒപ്പിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. അതേസമയം കൃത്രിമം കണ്ടെത്തിയാല്‍ റീ പോളിംഗ് ആവശ്യപ്പെടുമെന്ന് ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button