സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ജനങ്ങളെ സ്വാധീനിച്ച് വോട്ട് പെട്ടിയിലാക്കാനുള്ള തന്ത്രത്തിലാണ് മുന്നണികൾ. ഇതിനിടയിൽ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ ഇത്തവണ നേരത്തേ വിതരണം ചെയ്യുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ പെൻഷനുകൾ വിതരണം ചെയ്യും. മാര്‍ച്ചിലെ 1500 രൂപയും ഏപ്രിലിലെ വര്‍ധിപ്പിച്ച 1600ഉം ചേര്‍ത്ത് 3100 രൂപയാണ് ലഭിക്കുക.
സാമ്പത്തിക വര്‍ഷാന്ത്യമായിട്ടും 1596.21 കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഈസ്റ്റര്‍, വിഷു പ്രമാണിച്ച് പരമാവധി നേരത്തെ എല്ലാവര്‍ക്കും ഏപ്രിൽ തുടക്കം തന്നെ പെൻഷൻ എത്തിക്കുമെന്നാണ് റിപ്പോർട്ട്. ലിബാങ്ക് അക്കൗണ്ട് വഴി പണം ലഭിക്കുന്നവര്‍ക്ക് മാര്‍ച്ചിലെ തുക വ്യാഴാഴ്ച മുതല്‍ അക്കൗണ്ടിലെത്തും. തുടര്‍ന്ന് ഏപ്രിലിലെ തുകയുമെത്തും. സഹകരണ സംഘങ്ങള്‍വഴി വാങ്ങുന്നവര്‍ക്ക് ശനിയാഴ്ച മുതല്‍ ലഭിക്കും.
Also Read:മിന്നൽ മുരളിയുടെ സെറ്റ് തകർത്ത കേസിലെ പ്രതിയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
വിതരണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കും. മാര്‍ച്ചിലേക്ക് 772.36 കോടിയും ഏപ്രിലിലേക്ക് 823.85 കോടിയുമാണ് നീക്കിവച്ചത്. ഇതില്‍ 1399.34 കോടി സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാര്‍ക്കും 196.87 കോടി ക്ഷേമനിധി ബോര്‍ഡുകള്‍ക്കും നല്‍കും. സംസ്ഥാനത്ത് 49,41,327 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍കാരും 11,06,351 ക്ഷേമനിധി പെന്‍ഷന്‍കാരുമുണ്ട്. ഈ നടപടി സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നാണ് കരുതുന്നത്.
അതേസമയം, ജനങ്ങളെ സ്വാധീനിച്ച് വോട്ട് മറിക്കാനുള്ള തന്ത്രമാണ് എൽ ഡി എഫ് നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. വിഷു കിറ്റും ഏപ്രിൽ മെയ് മാസങ്ങളിലെ പെൻഷൻ തുകയും ഏപ്രിൽ ആറിന് മുമ്പ് നൽകാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാജയം ഉറപ്പായപ്പോൾ വോട്ട് കിട്ടാനുള്ള കുൽസിത ശ്രമം നടത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് പരാതി നൽകുമെന്നും ചെന്നിത്തല വ്യക്തമാക്കി.
Post Your Comments