KeralaLatest NewsIndiaNewsCrime

കാമുകന് വേണ്ടി ഭർത്താവിനെ കുത്തിക്കൊല്ലാൻ കൂട്ട് നിന്ന് ഭാര്യ; അച്ഛനെയും അമ്മയെയും ഒരുമിച്ച് നഷ്ടമായി ഒൻപത് വയസുകാരി

തിരുവനന്തപുരം: അവിഹിതബന്ധങ്ങൾ കണ്ടുപിടിക്കുമ്പോൾ അത് കൊലപാതകത്തിലേക്ക് നയിക്കുന്ന ഒരു പ്രവണതയാണ് ഇപ്പോൾ സംസ്ഥാനത്ത് കണ്ടുവരുന്നത്. തിരുവനന്തപുരം ആര്യനാട്ടെ 36 കാരനായ അരുണിൻ്റെ കൊലപാതകത്തിനും കാരണമായത് ഭാര്യ അഞ്ജുവിൻ്റെ അവിഹിതബന്ധം. യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യയെയും കാമുകനെയും മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിനിടെ നിസംഗതയോടെ നിൽക്കുകയാണ് അഞ്ജുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

ആര്യനാട് സ്വദേശി അരുണിനെ (36) കുത്തിക്കൊന്ന കേസിലാണ് ഭാര്യ അഞ്ജു, കാമുകന്‍ ശ്രീജു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. അരുണിന്റെ ഭാര്യ അഞ്ജുവിന് ശ്രീജുവുമായുണ്ടായ അവിഹിത ബന്ധമാണ് അരുംകൊലയിലേക്ക് നയിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു കൊലപാതകം. തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന അരുണ്‍ ആഴ്ചയിലൊരിക്കലാണ് വീട്ടില്‍ വരാറുള്ളത്. ചൊവ്വാഴ്ച രാത്രി നാട്ടിലെത്തിയ അരുണ്‍ അഞ്ജു താമസിക്കുന്ന വീട്ടിലെത്തിയിരുന്നു. ഈ സമയം ഭാര്യയുടെ കാമുകനായ ശ്രീജുവും ഇവിടെയുണ്ടായിരുന്നു.

Also Read:ലോകകപ്പ് യോഗ്യത റൗണ്ട്; നെതർലന്റിനെ അട്ടിമറിച്ച് തുർക്കി

ശ്രീജുവിനെ കണ്ട അരുൺ ഇതേച്ചൊല്ലി വഴക്കുണ്ടാക്കുകയും ഇത് കൈയ്യേറ്റത്തിലേക്ക് നീളുകയും ചെയ്തിരുന്നു. കണ്ടുകൊണ്ട് നിന്ന അഞ്ജു തടയാൻ ശ്രമിച്ചില്ലെന്നാണ് സൂചന. കൈയ്യേറ്റത്തിനൊടുവിൽ ശ്രീജു കത്തി ഉപയോഗിച്ച് അരുണിനെ കുത്തിക്കൊല്ലുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും ശ്രീജു രക്ഷപെട്ടിരുന്നു. പരിസരവാസികള്‍ ചേര്‍ന്ന് അരുണിനെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശ്രീജുവിനെ പിന്നീട് ആനാട് നിന്നാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം അഞ്ജുവിനെ വീട്ടില്‍നിന്ന് തന്നെ പിടികൂടുകയുമായിരുന്നു.

അരുണും അഞ്ജുവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അരുണിന്റെ ആത്മസുഹൃത്തായിരുന്നു ശ്രീജുവും. അഞ്ജുവും ശ്രീജുവും തമ്മിലെ അടുപ്പം ഞെട്ടലോടെയാണ് അരുണ്‍ തിരിച്ചറിഞ്ഞത്. അതീവ രഹസ്യമായി തുടങ്ങിയ അടുപ്പം അരുണ്‍ മനസ്സിലാക്കി. പക്ഷേ പിന്മാറാന്‍ ശ്രീജു തയ്യാറായില്ല. ഇതോടെയാണ് പ്രശ്നം വഷളായത്. അരുണ്‍-അഞ്ജു ദമ്പതിമാര്‍ക്ക് ഒമ്പത് വയസ്സുള്ള മകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button