
ഫുട്ബോൾ ലോകത്തെ വമ്പന്മാരെ അട്ടിമറിച്ച് തുർക്കി. ലോകകപ്പ് യോഗ്യത മത്സരത്തിൽ നെതർലന്റിനെ തുർക്കി പരാജയപ്പെടുത്തി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് തുർക്കിയുടെ ജയം. ബുറാക്ക് യിൽമാസ് നേടിയ ഹാട്രിക്കാണ് നെതർലന്റിനെതിരെ മികച്ച വിജയം നേടാൻ തുർക്കിയെ സഹായിച്ചത്. 15, 34,81 മിനിറ്റുകളിൽ ഗോളുകൾ കൊണ്ട് ബുറാക്ക് യിൽമാസ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ 46 -ാം മിനുറ്റിൽ ഹക്കാം തുർക്കിക്ക് വേണ്ടി സ്കോർ ബോർഡിൽ നാലാം ഗോൾ ചേർത്തു.
മത്സരം തീരാനിരിക്കെ കാവി ഗ്ലാസാൻ, ലൂക്ക് ഡി യോങ് എന്നിവർ നേടിയ ഗോളിൽ നാണംകേട്ട തോൽവിയിൽ നിന്നും നെതർലാന്റ് കരകയറി. 94-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി നേടാതെ മെംഫിസ് നഷ്ടപ്പെടുത്തിയതും അവർക്ക് തിരിച്ചടിയായി.
Post Your Comments