ചേർത്തല; ആർഎസ്എസ് പ്രവർത്തകൻ വയലാർ തട്ടാപറമ്പ് നന്ദുകൃഷ്ണയുടെ കൊലപാതകത്തിൽ ഒരാൾകൂടി അറസ്റ്റിൽ ആയിരിക്കുന്നു. കുത്തിയതോട് പഞ്ചായത്ത് 7ാം വാർഡിൽ പുന്നയ്ക്കൽ സിയാദാണ് (31) അറസ്റ്റിലായത്. ഇതോടെ കേസിൽ പിടികൂടിയവരുടെ എണ്ണം 21 ആയിരിക്കുന്നു. കേസിൽ നേരിട്ടു പങ്കെടുത്തതിനു 16 പേരെയും പ്രതികൾക്കു സംരക്ഷണം നൽകിയതിന് 5 പേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
നേരിട്ടു പങ്കെടുത്ത 25 പേരുണ്ടെന്നാണു നിഗമനം. ഇവർക്കായി അന്വേഷണം തുടരുകയാണ് ചെയ്യുന്നത്. സംഭവം നടന്നിട്ട് ഒരു മാസം കഴിഞ്ഞു. കഴിഞ്ഞ മാസം 24നു രാത്രി നാഗംകുളങ്ങര കവലയിൽ ഉണ്ടായ ആർഎസ്എസ്–എസ്ഡിപിഐ സംഘർഷത്തിലാണ് നന്ദുകൃഷ്ണ മരിച്ചത്. ഒപ്പമുണ്ടായിരുന്ന കെ.എസ്.നന്ദുവിന് പരുക്കേറ്റിരുന്നു. ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Post Your Comments