KeralaLatest NewsNews

ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചെന്ന ആരോപണവുമായി മുല്ലപ്പള്ളി

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിൽ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലായിരുന്നു.

തിരുവനന്തപുരം: ബിജെപി സിപിഎമ്മിന് വോട്ട് മറിച്ചെന്ന ആരോപണവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലാണ് ഇരു പാർട്ടികളും തമ്മിൽ സഖ്യമായതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മി​റ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിൽ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ജയിച്ചു. രണ്ടാമതെത്തിയ ബി.ജെ.പിക്ക് 44,000 വോട്ട് ലഭിച്ചു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. ബി.ജെ.പിയുടെ വോട്ട് നില 28,000 ആയി കുറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് എങ്ങനെ വിജയിച്ചെന്നും ആരുതമ്മിലാണ് വോട്ടുകച്ചവടമെന്നും ഈ കണക്ക് പരിശോധിച്ചാല്‍ വ്യക്തമാകുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button