CricketLatest NewsNewsSports

ചരിത്രം കുറിച്ച് സ്‌മൃതി മന്ഥാന; നേട്ടം കൈവരിച്ചത് ദക്ഷിണാഫ്രിക്കക്കെതിരെ

ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ഥാനയ്ക്ക് ലോകറെക്കോർഡ്. സ്കോർ പിന്തുടരുമ്പോൾ തുടർച്ചയായി 10 തവണ 50 റൺസിലധികം നേടിയാണ് മന്ഥാന അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരെ 64 പന്തിൽ 80 റൺസോടെയാണ് റെക്കോർഡ് താരം സ്വന്തം പേരിൽ കുറിച്ചത്. നേരത്തെ ഒമ്പത് തവണ 50 ലധികം റൺസ് നേടിയ ന്യൂസിലൻഡിന്റെ സൂസി ബാറ്റ്സിന്റെ പേരിലായിരുന്നു റെക്കോർഡ് ഉണ്ടായിരുന്നത്.

വനിതാ ക്രിക്കറ്റിൽ മറ്റാർക്കും സമാനമായ നേട്ടമില്ല. നിലവിൽ ഏകദിനത്തിലും ടി20യിലും ലോക റാങ്കിങ്ങിൽ ഏഴാമതാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയ മന്ഥാന. അതേസമയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യൻ വനിതാ ടീമിന് ഒമ്പത് വിക്കറ്റിന്റെ ആധികാരിക ജയം. ഉജ്ജ്വല പ്രകടനം നടത്തിയ ഇന്ത്യ രണ്ടാം മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 157 റൺസിന് ഓൾഔട്ട് ആക്കിയ ശേഷം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 28.4 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button