മെല്‍ബണ്‍ : ട്വന്റി 20 വനിതാ ലോകകപ്പിൽ ചരിത്ര കലാശ പോരാട്ടം, ലോക വനിതാ ദിനത്തിൽ കന്നി കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. നാലുതവണ കിരീടം നേടിയിട്ടുള്ള അഞ്ചുതവണ ഫൈനലില്‍ കളിച്ചിട്ടുള്ള ആതിഥേയരായ ആസ്ട്രേലിയയാണ് എതിരാളി. മികച്ച പ്രകടനത്തിലൂടെ ഓസ്‌ട്രേലിയയെ വീഴ്ത്തി കിരീടം സ്വന്തമാക്കാൻ ഹര്‍മന്‍പ്രീതിനും സംഘത്തിനും കഴിഞ്ഞാൽ ഇന്ത്യന്‍ ക്രിക്കറ്റില്‍ 1983,2007,2011 എന്നീ വർഷങ്ങൾക്ക് പിന്നാലെ 2020ഉം ഒരു ചരിത്രമാകും.
WATCH?️: Just 1⃣ step away from creating history ???
As we take on Australia in the #T20WorldCup final tomorrow, here’s a look at the top moments from #TeamIndia’s journey to the final ?
— BCCI Women (@BCCIWomen) March 7, 2020
ഈ ലോകകപ്പിന്റെ ആദ്യമത്സരത്തില്‍ ഇന്ത്യ ആസ്ട്രേലിയയെ തോൽപ്പിച്ചിരുന്നു. അതിനുമുമ്പ് ആസ്ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്ബരയില്‍ ഒരു മത്സരത്തിലും ഇന്ത്യക്കായിരുന്നു വിജയം. എന്നാൽ പ്രധാന മത്സരങ്ങളിൽ സമ്മര്‍ദ്ദം തരണം ചെയ്യാന്‍ എങ്ങനെ സാധിക്കുമെന്നത് ഒരു ചോദ്യ ചിഹ്നമായി നിൽക്കുന്നു. ഇത്തരം മത്സരങ്ങളിലെ സമ്മർദ്ദം കീഴടക്കാനാകാതെ പോയതാണ് 2017 ഏകദിന ലോകകപ്പിന്റെ ഫൈനലിലും 2018 ട്വന്റി 20 ലോകകപ്പിന്റെ സെമിഫൈനലിലും ഇന്ത്യ ഇംഗ്ളണ്ടിനോട് പരാജയപ്പെടാൻ കാരണം.
Melbourne are you ready? If you're coming to the @MCG here's all you need to know. Get in your seats early for a pre-game show not to be missed from 5pm AEDT. https://t.co/9fh8mdmbP2
— T20 World Cup (@T20WorldCup) March 7, 2020
മികച്ച ഫോമിലുള്ള 16 കാരിയായ ഷെഫാലി വര്‍മ്മയാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. കൗമാരക്കാരിതന്നെയായ ജെമീമ റോഡ്രിഗസും മികച്ച ബാറ്റിംഗ് ഫോമിലുള്ളതും പ്രതീക്ഷ നൽകുന്നു. എന്നാല്‍ ഫൈനലിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ഇരുവര്‍ക്കും കഴിയണമെന്നില്ല. പൂനം യാദവ്, ശിഖ പാണ്ഡെ, രാധായാദവ് തുടങ്ങിയവരിലാണ് ബൗളിംഗ് പ്രതീക്ഷകള്‍. ഈ ലോകകപ്പില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ കഴിയാത്ത ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറിനും വൈസ് ക്യാപ്ടന്‍ സ്മൃതി മന്ദാനയ്ക്കും മുന്നില്‍ ടീമിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള അവസാന അവസരമാണിത്.
Post Your Comments