
ഓയൂർ; ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്നയാൾ അറസ്റ്റിൽ ആയിരിക്കുന്നു. വെളിയം പരുത്തിയറ മുളമൂട്ടിൽ വീട്ടിൽ പ്രസന്നൻ (58) ആണ് അറസ്റ്റിൽ ആയിരിക്കുന്നത്. വെളിയം പടിഞ്ഞാറ്റിൻകര ശ്രീ ഭുവനേശ്വരീദേവീ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിൽ നിന്ന് പ്രസന്നൻ 2500 രൂപ മോഷ്ടിച്ചിരുന്നു. സി.സി.ക്യാമറയിലെ ദ്യശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പൂയപ്പള്ളി സ്റ്റേഷൻ ഇൻസ്പെപെക്ടർ ജെ.സന്തോഷിന്റെ നേതൃത്വത്തിൽ എസ്.ഐ.വി.വി.സുരേഷ്, എ.എസ്.ഐ.മാരായ ഹരികുമാർ,രാജേഷ് എന്നിവരുടെ സംഘമാണ് പ്രസന്നനെ അറസ്റ്റ് ചെയ്തത്.
Post Your Comments