നീലേശ്വരം : രാജ്യത്ത് നടക്കുന്ന കര്‍ഷകസമരങ്ങളെ അടിച്ചമര്‍ത്താന്‍ കേന്ദ്രം ശ്രമിക്കുമ്പോൾ കര്‍ഷകര്‍ക്ക് പെന്ഷന് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഉയര്‍ത്തി അവരെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുകയാണ് കേരളത്തില്‍ ഇടതുസര്‍ക്കാര്‍ ചെയ്തതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നീലേശ്വരം രാജാസ് ഗ്രൗണ്ടില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലേത് ബദല്‍ നയങ്ങളുടെ സര്‍ക്കാരാണ്. പ്രകടനപത്രികയില്‍ പറഞ്ഞ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും നടപ്പാക്കിയ രാജ്യത്തെ ഏക സര്‍ക്കാരാണിത്. കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധിയുടെ കാലത്ത് ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാരാണ് ഇടതുസര്‍ക്കാര്‍. പൊതുമേഖലയാകെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുകയാണ് മോദി സര്‍ക്കാര്‍. കോണ്‍ഗ്രസും സമാന നയങ്ങള്‍ പിന്തുടരുന്നവരാണ്. ഇതിനെതിരേ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments