മനില : അള്ളാഹു എന്ന പദം ഇതര മതസ്ഥർക്കും ഉപയോഗിക്കാമെന്ന മലേഷ്യൻ സർക്കാരിന്റെ തീരുമാനത്തിനെതിരെ ഭീഷണി മുഴക്കി ഇസ്ലാം യുവതി . ഈ വാക്ക് ഉപയോഗിക്കാൻ ശ്രമിച്ചാൽ ക്രിസ്ത്യൻ വിശ്വാസികളെ നശിപ്പിക്കുമെന്നാണ് ഭീഷണി.
Read Also : പിണറായി വിജയൻ ഇനിയും അധികാരത്തിൽ വന്നാൽ കേരളവും വില്‍ക്കുമെന്ന് രമേശ് ചെന്നിത്തല
കഴിഞ്ഞ 35 വർഷമായി നിലനിന്നിരുന്ന വിലക്ക് മലേഷ്യൻ കോടതിയാണ് നീക്കിയത് . അള്ളാഹു എന്ന പദത്തിനു പുറമേ മൂന്ന് അറബി വാക്കുകളും ക്രിസ്ത്യൻ പബ്ലിക്കേഷൻസിനു ഉപയോഗിക്കാൻ മലേഷ്യൻ ഹൈക്കോടതി അനുവാദം നൽകിയിട്ടുണ്ട് . എന്നാൽ ഇത് ഉപയോഗിക്കരുതെന്നും , തന്നെ അക്രമത്തിനു പ്രേരിപ്പിക്കരുതെന്നുമാണ് 35 കാരിയായ യുവതി പറയുന്നത് .
“പുത്തേരി മുജാഹിദ വാൻ അഷിമ കമറുദ്ദീൻ” എന്ന എഫ്ബി പേജിലാണ് വർഗീയ വിഷം ചീറ്റുന്ന വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ, ദൈവത്തെ അർത്ഥമാക്കുന്നതിന് ‘ അള്ളാഹു എന്ന പദം പങ്ക് വയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും , അത് ഉപയോഗിച്ചാൽ ക്രിസ്ത്യാനികളെ നശിപ്പിക്കുമെന്നും, ദയവായി എന്നെ ക്രിസ്ത്യൻ സമൂഹത്തെ നശിപ്പിക്കാൻ പ്രേരിപ്പിക്കരുതെന്നും‘ യുവതി പറയുന്നു.
ക്രിസ്ത്യാനികൾക്കെതിരായ അതിക്രമത്തിനുള്ള ആഹ്വാനമായാണ് പലരും ഇതിനെ കാണുന്നത്. വീഡിയോ വന്നതിനു പിന്നാലെ മലേഷ്യയിലെ ഫെഡറൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് ഷെയർ ചെയ്തത്. മലേഷ്യയിലെ ക്രിസ്ത്യൻ നേതാക്കൾ “അള്ളാഹു” എന്ന പദം ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീക്കണമെന്ന് പണ്ടേ വാദിച്ചിരുന്നു. “അള്ളാഹു” എന്ന പദം മലായ് ഭാഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ദൈവം എന്നർത്ഥം വരുന്നതാണെന്നും അവർ പറയുന്നു. ബൈബിളുകളിലും ക്രിസ്ത്യൻ പ്രാർത്ഥനകളിലും മലായ് ഭാഷയിലുള്ള ദൈവത്തിന്റെ പദമായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു.
Post Your Comments