Latest NewsKeralaNews

സുരേഷ് ഗോപിയും ജേക്കബ് തോമസും തോൽക്കും, ഇ. ശ്രീധരൻ ആശ്വാസമാകുമോ? ബിജെപിക്ക് നിരാശയെന്ന് മനോരമ സർവേ

കോഴിക്കോട് വിട്ടപ്പോള്‍ കാറ്റ് ഞൊടിയിടയില്‍ തിരിച്ചു വീശി

മനോരമയുടെ രണ്ടാം ഘട്ട പ്രീപോള്‍ സർവേ ഫലങ്ങൾ വന്നപ്പോൾ യു ഡി എഫിനു മുൻതൂക്കം. കാസര്‍ഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നിവടങ്ങളിൽ നടത്തിയ ആദ്യഘട്ടത്തിൽ എൽ ഡി എഫിന് തുടർഭരണമെന്നായിരുന്നു സർവേ ഫലം. ഇപ്പോൾ, രണ്ടാം ഘട്ട സർവേ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഞെട്ടിയിരിക്കുന്നത് യു ഡി എഫ് ആണ്. മലപ്പുറവും പാലക്കാടും തൃശൂരും ഇടുക്കിയും ആയിരുന്നു ജില്ലകള്‍. ഇവിടങ്ങളിൽ യു ഡി എഫ് ജയിക്കുമെന്നാണ് മനോരമ പ്രവചിക്കുന്നത്. ഇതോടെ ഇലക്ഷന്‍ ട്രന്‍ഡ് ഇഞ്ചോടിഞ്ഞ് പോരാട്ടത്തിന്റെ സൂചനകളുടേതായി.

Also Read:ഭൂമിയിലെ ഏറ്റവും അമൂല്യമായ വസ്തു എന്താണെന്നറിയാമോ ?

താരമണ്ഡലമായ പാലക്കാട് യു.ഡി.എഫ് വിജയിക്കുമെന്നാണ് സർവേയിൽ പറയുന്നത്. പാലക്കാട്ടെ രണ്ട് സീറ്റിലും ബി.ജെ.പി കണ്ണുവയ്ക്കുന്നുണ്ട്. പാലക്കാട്ട് ഇ. ശ്രീധരനാണ് മത്സരിക്കുന്നത്. മലമ്പുഴയില്‍ കൃഷ്ണകുമാറും. ഇവിടം രണ്ടും ബി.ജെ.പിക്ക് ലഭിക്കില്ലെന്നാണ് സർവേയിൽ പറയുന്നത്. പാലക്കാട് 5.38 ശതമാനം വോട്ടുകളുടെ ആധിപത്യമാണ് യു.ഡി.എഫിനുള്ളത്. പാലക്കാടിനെ യു.ഡി.എഫിന്റെ കയ്യില്‍ നിലനിര്‍ത്തുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. എന്നാൽ, ഇ. ശ്രീധരൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നതിനു മുൻപ് നടത്തിയ സർവേ ഫലമാണിതെന്ന് മനോരമ തന്നെ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ മെട്രോമാൻ്റെ കടന്നുവരവിന് ശേഷം പാലക്കാടുള്ള ജനങ്ങളുടെ അഭിപ്രായങ്ങളിൽ മാറ്റം വന്നിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ.

തൃശൂരും ഏറെ ചർച്ച ചെയ്യപ്പെട്ട സ്ഥലമാണ്. ഇവിടെ എല്‍ഡിഎഫ്-8, യുഡിഎഫ് – 5, എന്‍ഡിഎ-0 എന്നിങ്ങനെയാണ് വിജയസാധ്യത. തൃശൂരില്‍ സുരേഷ് ഗോപിയും ഇരിങ്ങാലക്കുടയില്‍ ജേക്കബ് തോമസും ബിജെപിക്ക് വേണ്ടി ചലമുണ്ടാക്കില്ലെന്നും സർവേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button