
തിരുവല്ല: കേന്ദ്ര സര്‍ക്കാര്‍ നൽകിയ ഭക്ഷ്യവസ്തുക്കൾ അട്ടിമറിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലെ പാവങ്ങള്‍ക്ക് സൗജന്യമായി കേന്ദ്രം നല്‍കി 4.64 ലക്ഷം മെട്രിക് ടണ്‍ അരിയുടെ വിതരണത്തിലാണ് അട്ടിമറി നടന്നിരിക്കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ് അരി നല്‍കിയത്.
എഎവൈ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന വിഭാഗം (പിങ്ക് കാര്‍ഡ്) എന്നിവയുള്ളവര്‍ക്ക് ആളൊന്നിന് അഞ്ച് കിലോ അരി സൗജന്യമായി നല്‍കി. ഒപ്പം, കാര്‍ഡൊന്നിന് ഓരോ കിലോ ധാന്യവും കൊടുത്തു. എഎവൈ, മുന്‍ഗണനാ വിഭാഗം എന്നീ രണ്ട് വിഭാഗങ്ങളിലായി 1.54 കോടിയോളം ആളുകള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. ജൂണ്‍ മുതല്‍ നവംബര്‍ വരെയാണ് അരിയും ധാന്യവും സൗജന്യമായി കൊടുത്തത്. മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പദ്ധതി കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മൂന്ന് മാസത്തേക്ക് കൂടി കൂട്ടി നൽകുകയായിരുന്നു.
ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന രീതിയിലാണ് സംസ്ഥാന സർക്കാർ കിറ്റ് നൽകിയതെന്ന് പ്രധാനമന്ത്രി കല്യാണ്‍ യോജന പ്രകാരം കുടുംബത്തിലെ ഓരോത്തര്‍ക്കുമായിരുന്നു അഞ്ച് കിലോ അരി ലഭിച്ചത്. ഇതുകൂടാതെ, കേന്ദ്രം സൗജന്യമായി നല്‍കിയ അരിയും കടലയും കേരാള സർക്കാർ വിതരണം ചെയ്തില്ലെന്നും ആരോപണം ഉയർന്നിരുന്നു. പദ്ധതിയുടെ കാലയളവ് അവസാനിച്ചിട്ടും ലോഡ് കണക്കിന് അരിയും ഗോതമ്ബും കടലയുമാണ് റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുന്നത്.
റേഷന്‍ വ്യാപരികളുടെ സംഘടന മുഖേന നടത്തിയ അന്വേഷണത്തില്‍ ഒരു ജില്ലയില്‍ ശരാശരി 60 ലോഡ് അരിയെങ്കിലും കെട്ടിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതോടൊപ്പം, ഓരോ ജില്ലയിലും അഞ്ച് ലോഡ് ഗോതമ്ബും ആറ് ലോഡ് കടലയും ശരാശരി വിതരണം ചെയ്തിട്ടില്ലെന്നാണ് സൂചന. റേഷന്‍ കടകളില്‍ വിതരണം ചെയ്യാതെയിരിക്കുന്ന കടല ഇതിനോടകം പൂപ്പല്‍ ബാധിച്ച് ഉപയോഗശൂന്യമായിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്തുവരുന്നതോടെ സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയാണ് ഇതിലൂടെ വെളിവാകുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഗുണം ലഭിക്കാതെയിരിക്കാന്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിതരണം അട്ടിമറിക്കുകയാണ് ചെയ്തതെന്നാണ് ഉയരുന്ന ആരോപണം.
Post Your Comments