KeralaNattuvarthaLatest NewsNews

കേന്ദ്രം നൽകിയത് 26.87 കോടി, കേരളം ചെലവിട്ടത് 7.57 കോടി മാത്രം; കന്നുകാലി മിഷന് കേന്ദ്രം നൽകിയ 19.3 കോടിക്ക് കണക്കില്ല

ദേശീയ കന്നുകാലി വികസന ദൗത്യത്തിന്റെ ഭാഗമായി 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 വരെ കേന്ദ്ര മൃഗസംരക്ഷണ ക്ഷീര കര്‍ഷക വകുപ്പ് കേരളത്തിന് നല്‍കിയത് 26.87 കോടി രൂപയെന്ന് വിവരാവകാശ രേഖ. എന്നാല്‍ സംസ്ഥാനം ഇതുവരെ ചെലവിട്ടത് 7.57 കോടി രൂപ മാത്രം. വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് കേന്ദ്ര മൃഗസംരക്ഷണ ക്ഷീര കര്‍ഷക വകുപ്പ് നല്‍കിയ മറുപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ 19.30 കോടി രൂപയുടെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് നല്‍കാനുണ്ടെന്ന് വ്യക്തമാക്കി. അതോടൊപ്പം 2019-20, 2020-21ലെ പദ്ധതികളുടെ പുരോഗതിയെ പറ്റിയുള്ള റിപ്പോര്‍ട്ട് സംസ്ഥാനം ഇതുവരെ സമര്‍പ്പിച്ചിട്ടുമില്ല.

2016-17 വര്‍ഷത്തില്‍ 20,392 കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യുകയും, 2017-18 വര്‍ഷം 7618 കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യുകയും ചെയ്തു. 7842 മൃഗങ്ങളെ ഇനിയും ഇന്‍ഷ്വറന്‍സില്‍ ചേര്‍ക്കാനുണ്ട്. കോഴി ഉല്‍പാദന-ബ്രോയിലറുകള്‍ പദ്ധതി വഴി 200 യൂണിറ്റുകള്‍ ആരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും 80 യൂണിറ്റുകള്‍ മാത്രമേ ആരംഭിച്ചുള്ളൂ. 120 എണ്ണം ഇനിയും തുടങ്ങിയിട്ടില്ല.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആട് വികസന പദ്ധതിയില്‍ ആയിരം യൂണിറ്റുകള്‍ തുടങ്ങാനാണ് പദ്ധതിയെങ്കിലും, 740 യൂണിറ്റുകള്‍ മാത്രമേ തുടങ്ങിയുള്ളൂ. 260 യൂണിറ്റുകള്‍ തുടങ്ങിയിട്ടില്ല. മുന്‍ വര്‍ഷങ്ങളില്‍ ലക്ഷ്യം കാണാത്ത പദ്ധതിക്ക് തുടര്‍ സഹായം അടുത്ത വര്‍ഷവും കിട്ടിയെങ്കിലും 2019 മുതല്‍ 21 വരെയുള്ള രണ്ട് റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button