Latest NewsKerala

‘സൂര്യൻ സാക്ഷി..!!’ കാനായി പ്രവചിച്ചു നേമത്തിന്റെ അഭിമാനമായി കുമ്മനം വൻ ഭൂരിപക്ഷത്തിൽ വിജയിക്കും

കുമ്മനം നേമത്തിന്റെ അഴകാണ്. രാഷ്ട്രീയത്തിന് അതീതമായി ജനം കുമ്മനത്തെ വിജയിപ്പിക്കും.

തിരുവനന്തപുരം:  ‘സൂര്യൻ സാക്ഷി.. ‘കാനായി പ്രവചിച്ചു.. ‘നേമത്തിന്റെ അഭിമാനമായി കുമ്മനം വൻ ഭൂരിപക്ഷത്തിൽ വിജയിക്കും’! നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ആർട്ടിസ്റ്റ് കാനായി കുഞ്ഞിരാമനെ സന്ദർശിക്കവേ സൂര്യ ഭഗവാനെ സാക്ഷിയാക്കിയാണ് കാനായി കുമ്മനതിനു വേണ്ടി തിരഞ്ഞെടുപ്പ് വിജയം പ്രവചിച്ചത്. കുമ്മനം നേമത്തിന്റെ അഴകാണ്. രാഷ്ട്രീയത്തിന് അതീതമായി ജനം കുമ്മനത്തെ വിജയിപ്പിക്കും.

നേമത്തിന്റെ മണ്ണ് കൃഷിയും ആത്മീയതയും ചേർന്നതാണ്. ആത്മീയ അടിത്തറയുള്ള കുമ്മനത്തെ പോലെയുള്ള ആദർശശാലികൾ ഇവിടെ ജയിച്ചു വന്നാൽ പരിവർത്തനം സുനിശ്ചിതമാണ്. കാനായി കുമ്മനത്തെ അനുഗ്രഹിച്ചാണ് യാത്രയാക്കിയത്. അതേസമയം കുമ്മനത്തിന്റെ പ്രചാരണം നേമത്ത് ശക്തമായി തുടരുകയാണ്. രൂക്ഷ വിമർശനമാണ് തിരുവല്ലത്ത് കുമ്മനം നടത്തിയത്.

‘കേരളത്തിന് യതൊരുവിധ വികസനം ഇല്ലെങ്കിലും സർക്കാരിന് മേനി നടിക്കാൻ 500 കോടിയുടെ പരസ്യ ധൂർത്താണ് നടത്തിയത്. പൊതുജനങ്ങളുടെ കാശുകൊണ്ട് മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാനാണ് ഇത്രയേറെ പരസ്യധൂർത്ത്. കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം പ്രകൃതി വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്ന സർക്കാർ നയമാണ്. കേരളം ഇപ്പോൾ തുടർ പ്രകൃതി ദുരിതത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.’

read also: നേമം ബിജെപിക്ക് തന്നെ , തരൂരിനേക്കാള്‍ ശക്തനല്ല മുരളീധരനെന്ന് കുമ്മനം

‘പ്രളയ ദുരിതർക്ക് ഇനിയും വേണ്ടത്ര ആശ്വാസം എത്തിയിട്ടില്ല. ദുരിത ബാധിതരെ കൈപിടിച്ച് ഉയർത്താൻ കേന്ദ്രം നൽകിയ വിഭവങ്ങൾ പോലും കൊള്ളയടിച്ച സംസ്ഥാനമാണിത്. പാർട്ടിക്കാർക്കും നേതാക്കൾക്കും മക്കൾക്കും മാത്രമാണ് എന്തും. മക്കൾ രാഷ്ട്രീയവും മരുമക്കൾ രാഷ്ട്രീയവുമാണ് സർക്കാരിന്റെ മുഖമുദ്ര.കേരളം മാറണം , ബിജെപി ഭരണം വരണം’

‘സംശുദ്ധമായ ഭരണത്തിനും വികസനത്തിനും കേരളത്തിൽ ഭരണമാറ്റം ഉണ്ടാവണം. ഇനി ഇടതെന്നും വലതെന്നും അല്ല , കേരളത്തിന്റെ പ്രതീക്ഷ ബിജെപിയാണ് !’കുമ്മനം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button