ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെയും ക്രൂനാൽ പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ടിനെതിരെ മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചത്. ഇന്ത്യക്കായി ധവാൻ 98 റൺസും കോഹ്ലി 56 റൺസെടുത്ത് പുറത്തായി.
അവസാന ഓവറുകളിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച കെൽ രാഹുൽ 62 റൺസും ക്രൂനാൽ 57 റൺസ് നേടിയും പുറത്താവാതെ നിന്നു. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ മോർഗൻ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത് ശർമയും ശിഖർ ധവാനുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. മികച്ച തുടക്കമായിരുന്നു ഇന്ത്യ കാഴ്ചവെച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇംഗ്ലണ്ട് 13 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 122 എന്ന നിലയിലാണ്. അർദ്ധ സെഞ്ച്വറി നേടിയ ജോണി ബെയർസ്റ്റോയും (74), ജേസൺ റോയിയുമാണ് (40) ക്രീസിൽ.
Post Your Comments