Latest NewsCricketNewsSports

അരങ്ങേറ്റത്തിൽ അതിവേഗ അർദ്ധ സെഞ്ച്വറിയുമായി ക്രൂനാൽ പാണ്ഡ്യ

ഇന്ത്യയ്ക്കായി ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ക്രൂനാൽ പാണ്ഡ്യയ്ക്ക് അതിവേഗ അർദ്ധ സെഞ്ച്വറി. 26 പന്തിൽ നിന്നാണ് ക്രൂനാൽ അർദ്ധ സെഞ്ച്വറി നേടിയത്. ഏഴാമനായി ഇറങ്ങിയാണ് താരം ഈ നേട്ടം കൈവരിച്ചത്. 31 വർഷം പഴക്കമുള്ള ന്യൂസിലാന്റ് താരം ജോൺ മോറിസിന്റെ റെക്കോർഡാണ് ക്രൂനാൽ തകർത്തത്. 31 പന്തിൽ 58 റൺസുമായി താരം പുറത്താവാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്സുമടങ്ങിയതാണ് ക്രൂനാലിന്റെ ഇന്നിംഗ്സ്. നേരത്തെ ടി20യിൽ അരങ്ങേറ്റം നടത്തിയ ക്രൂനാൽ ഇന്ന് ആദ്യമായാണ് ഏകദിന സ്‌ക്വാഡിൽ ഇടം നേടിയത്.

അതേസമയം, ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് 318 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 317 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ ശിഖർ ധവാന്റെയും ക്രൂനാൽ പാണ്ഡ്യയുടെയും കെ എൽ രാഹുലിന്റെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ടിനെതിരെ മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചത്. ഇന്ത്യക്കായി ധവാൻ 98 റൺസും കോഹ്ലി 56 റൺസെടുത്ത് പുറത്തായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button