KeralaLatest NewsNews

കാല്‍കഴുകല്‍ വിവാദത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതികരണവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍

കമ്മ്യൂണിസ്റ്റുകാരേ ഇതാണോ ഞാന്‍ ചെയ്ത തെറ്റ്

പാലക്കാട്: കാല്‍കഴുകല്‍ വിവാദത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതികരണവുമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി മെട്രോമാന്‍ ഇ.ശ്രീധരന്‍ . മുതിര്‍ന്നവരുടെ കാല്‍ തൊട്ടുതൊഴുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഗാന്ധിജിയുടെ കാലില്‍ ഒരുപാട് പേര്‍ തൊട്ടുവണങ്ങിയിട്ടുണ്ടല്ലോ? ഇതിനെ കുറ്റംപറയുന്നത് ശരിക്കും കമ്മ്യൂണിസ്റ്റുകാരാണ്. അവര്‍ ഇന്ത്യയുടെ സംസ്‌കാരങ്ങളെ എടുത്ത് കളഞ്ഞ് കമ്മ്യൂണിസം കൊണ്ടുവരികയാണ് ലക്ഷ്യമിടുന്നത്. സംസ്‌കാരം ഉള്ള സ്ഥലത്തൊന്നും അവര്‍ വളരില്ല. കമ്മ്യൂണിസ്റ്റുകാരുമായി തനിക്ക് ഒരുകാലത്തും യോജിച്ച് പോകാന്‍ സാധിക്കില്ലെന്നും ശ്രീധരന്‍ പറഞ്ഞു.

Read Also : 21 വര്‍ഷമായി അവധിയില്ലാത്ത രാഷ്ട്രീയ ജീവിതം , ഇനിയും തന്റെ ജീവിതം ജനങ്ങള്‍ക്കുള്ളതാണെന്ന് നരേന്ദ്ര മോദി

അതേസമയം ഗാന്ധി വധത്തിന് ശേഷവും ആര്‍.എസ്.എസുമായുള്ള ബന്ധം താന്‍ ഉപേക്ഷിച്ചിരുന്നില്ലെന്ന് ശ്രീധരന്‍ പറഞ്ഞു. പഠനം കഴിഞ്ഞ ഉടന്‍ ജോലി ലഭിച്ചതിനാല്‍ പ്രവര്‍ത്തിക്കാനായില്ല. എന്നാല്‍ അപ്പോഴൊക്കെ എന്റെ മനസ്സില്‍ ആര്‍.എസ്.എസ് ആശയങ്ങളുണ്ടായിരുന്നു. അവരില്‍ നിന്നാണ് പല ഗുണങ്ങളും ലഭിച്ചത്. രാജ്യസ്നേഹവും ശാരീരിക ക്ഷമതയും ആര്‍.എസ്.എസില്‍ നിന്ന് പഠിച്ചതാണെന്നും ശ്രീധരന്‍ വ്യക്തമാക്കി.

ബിജെപിക്ക് കേരളത്തില്‍ പുതിയൊരു മുഖം ആവശ്യമായിരുന്നു. അതുകൊണ്ടാണ് അവരുടെ കൂടെ കൂടിയത്. താന്‍ വന്നത് കൊണ്ട് അവരുടെ പ്രതിച്ഛായ തന്നെ മാറിയിട്ടുണ്ട്. സംസ്ഥാനത്തെ വികസനം നേരെയാക്കും, താന്‍ രാഷ്രീയത്തിലേക്ക് വന്നത് അതിനാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫുമായും യു.ഡി.എഫുമായും താന്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ അനുഭവത്തില്‍ നിന്ന് എനിക്ക് ഉറപ്പായ കാര്യമാണ് അവരുമായി യോജിച്ച് പോകാനാവില്ലെന്ന കാര്യം. താന്‍ സര്‍വീസില്‍ ഇരുന്നപ്പോള്‍ വോട്ട് കോണ്‍ഗ്രസിനായിരുന്നു ചെയ്തിരുന്നത്.

പാലക്കാട്ടെ വോട്ടര്‍മാര്‍ തന്റെ വ്യക്തിത്വം നോക്കി വോട്ട് ചെയ്യും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആര് ഭരിക്കുമെന്ന് ബി.ജെ.പി തീരുമാനിക്കുമെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button