തിരുവനന്തപുരം: കെ റെയിലിന് ബദലായി മെട്രോമാന്‍ ഇ.ശ്രീധരന്‍ മുന്നോട്ടുവെച്ച വേഗ റെയില്‍ പദ്ധതിക്ക് തിടുക്കം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ല. എല്ലാ വശവും പരിശോധിച്ച ശേഷം മാത്രം തുടര്‍ ചര്‍ച്ചകള്‍ മതിയെന്നാണ് സിപിഎം സെക്രട്ടേറിയറ്റില്‍ ധാരണയായത്. വേഗ യാത്ര വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.
Read Also: 25 കുട്ടികള്‍ക്ക് വിഷം കൊടുത്തു: കിന്റര്‍ ഗാര്‍ട്ടന്‍ അധ്യാപികയുടെ വധശിക്ഷ നടപ്പിലാക്കി
സര്‍ക്കാരുമായി ഔദ്യോഗികമായി കെ റെയിലില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഭരണകാലത്ത് ഹൈ സ്പീഡ് റെയില്‍വേ ചര്‍ച്ച നടത്തിയിരുന്നു. ഹൈസ്പീഡ് /സെമി ഹൈസ്പീഡ് റെയിലാണ് അഭികാമ്യമെന്നും ഇ ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു. കെ-റെയിലുമായി ബന്ധപ്പെട്ട് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ സര്‍ക്കാരില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കെ വി തോമസ് ആവശ്യപ്പെട്ട പ്രകാരമാണ് കുറിപ്പ് നല്‍കിയത്. ആകാശ പാതയായോ തുരങ്ക പാത ആയോ നടപ്പാക്കാം. പദ്ധതി കേരളത്തിന് ആവശ്യമാണ്. ചീഫ് മിനിസ്റ്ററുടെ അറിവോടെയാണ് കെ വി തോമസ് വന്നത്. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ വികസനത്തിനായി സഹകരിക്കും. അതിന് രാഷ്ട്രീയം നോക്കില്ല. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് തോന്നുന്നില്ല. തന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കും’, ഇ ശ്രീധരന്‍ പറഞ്ഞു.
‘കെ റെയിലിന്റെ ഫണ്ടിങ് പാറ്റേണ്‍ ശരിയായ രീതിയിലല്ല. താന്‍ തയ്യാറാക്കിയ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് വലിയ ബാധ്യത വരില്ല. മൂന്ന് വഴികളാണ് ഫണ്ടിനുള്ളത്. ഒന്ന്, സംസ്ഥാന സര്‍ക്കാരും റെയില്‍വേയുമായി പങ്കാളിത്തം. രണ്ടാമത്തേത്, മെട്രോ പാറ്റേണ്‍ ആണ്. മൂന്നാമത്തേത് കൊങ്കണ്‍ റെയില്‍ സിസ്റ്റമാണ്’, ശ്രീധരന്‍ പറഞ്ഞു.
Post Your Comments