Latest NewsNewsIndia

കോവിഡിന്റെ യു.കെ വകഭേദം വ്യാപിക്കുന്നു; അടിയന്തരമായി യുവാക്കൾക്ക് വാക്സിൻ നൽകണമെന്ന് അമരീന്ദർ സിംഗ്

ചണ്ഡീഗഢ് : കോവിഡിന്റെ യു.കെ വകഭേദം പഞ്ചാബില്‍ വ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്. അതുകൊണ്ട് തന്നെ വാക്സിൻ വിതരണത്തിലെ പ്രായപരിധി ഒഴിവാക്കണമെന്നും യുവാക്കൾക്കും അടിയന്തരമായി വാക്സിൻ നൽകണമെന്നും അമരീന്ദർ സിങ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കോവിഡ് രോഗികളുടെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക ശ്രേണി നടത്തിയ 401 സാമ്പിളുകളിൽ 81 ശതമാനവും യുകെ വകഭേദമാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് പഞ്ചാബിലുണ്ടായത്. മഹാരാഷ്ട്രയുള്‍പ്പെടെ മറ്റ് ഏഴ് സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്. രാജ്യത്തെ കോവിഡിന്റെ രണ്ടാം തരംഗമായാണ് ഇതിനെ കണക്കാക്കുന്നത്.

Read Also :  മയക്കുമരുന്ന് കേസില്‍ അന്വേഷണത്തിനെത്തിയ പൊലീസുകാര്‍ക്കു നേരെ യുവാവിന്റെ അക്രമം, പട്ടികളെ അഴിച്ചുവിട്ട് 19 കാരന്‍

നിലവില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി വലിയൊരു വിഭാഗം ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ അടിയന്തിരമായി എത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. വ്യാപനത്തിന്റെ തോത് കുറയ്കക്കാനും ബ്രേക്ക് ദി ചെയിനിനും ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button