മലപ്പുറം : ഞാൻ കള്ളൻ ആണെങ്കിൽ ആഭ്യന്തര വകുപ്പും പൊലീസും കൈയിലുണ്ടായിട്ടും അഞ്ച് വര്‍ഷത്തിനിടെ എന്തുകൊണ്ട് പിടികൂടിയില്ലെന്ന് തവനൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിൽ. മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘താനൊരു മുസ്ലിം ലീഗുകാരനായിരുന്നുവെന്നും ചാരിറ്റിയല്ലാതെ ഇപ്പോള്‍ രാഷ്ട്രീയമില്ലെന്നും പറഞ്ഞത് മുതല്‍ തുടങ്ങിയതാണ് ആക്രമണം. മനുഷ്യത്വമില്ലാത്ത വര്‍ഗമാണ് ഈ ആക്രമണത്തിന് പിന്നില്‍. ചാരിറ്റി അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ അവര്‍ നിരന്തരം ആക്രമിച്ചു എന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
Read Also : സംസ്ഥാനത്ത് തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങള്‍ ആശങ്കയുണ്ടാക്കുന്നു, തുറന്നുപറഞ്ഞ് എം.എ.ബേബി
താന്‍ ചെയ്ത പ്രവര്‍ത്തനങ്ങളെല്ലാം സോഷ്യൽ മീഡിയയെ സാക്ഷിനിര്‍ത്തിയാണ്. രോഗികള്‍ക്ക് പൈസ നല്‍കിയിട്ടുള്ളത് അക്കൗണ്ടുകള്‍ വഴി മാത്രമാണ്. ഇതൊക്കെ പരിശോധിക്കാനും തെറ്റുകളുണ്ടെങ്കില്‍ കണ്ടുപിടിക്കാനും ഈ നാട്ടില്‍ പൊലീസ് മുതല്‍ എന്‍.ഐ.എ, ആര്‍.ബി.ഐ, വിജിലന്‍സ്, ഇന്‍റലിജന്‍സ്, ക്രൈംബ്രാഞ്ച് തുടങ്ങിയവരെല്ലാമുണ്ട്. അവര്‍ക്കൊക്കെ എന്തായിരുന്നു പണി.
ഇപ്പോള്‍ എതിരാളികള്‍ പറയുന്നത് ഫിറോസ് കുന്നംപറമ്പിൽ കള്ളനാണെന്നാണ്. അഞ്ചുകൊല്ലത്തിനിടെ എന്തുകൊണ്ട് ഇക്കാര്യം നിങ്ങള്‍ തെളിയിച്ചില്ല. താന്‍ കള്ളനാണെന്ന് പറയേണ്ടത് തെരഞ്ഞെടുപ്പ് അടുക്കുമ്പോല്ല എന്നും ഫിറോസ് കുന്നംപറമ്പിൽ പറഞ്ഞു.
Post Your Comments