KeralaLatest NewsNews

സംസ്ഥാനത്ത് തുടര്‍ഭരണമെന്ന സര്‍വേ ഫലങ്ങള്‍ ആശങ്കയുണ്ടാക്കുന്നു, തുറന്നുപറഞ്ഞ് എം.എ.ബേബി

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രീ പോള്‍ സര്‍വേകളെല്ലാം സംസ്ഥാനത്ത് തുടര്‍ഭരണം വരുമെന്നാണ് പ്രവചിക്കുന്നത്. എന്നാല്‍ ഇടത് നേതാക്കള്‍ക്കിടയില്‍ അനുകൂല സര്‍വേ ഫലങ്ങള്‍ ആശങ്ക സൃഷ്ടിക്കുകയാണ്. സര്‍വേകള്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് അമിത ആത്മവിശ്വാസം ഉണ്ടാക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പറയുന്നു. നേരത്തെ മുഖ്യമന്ത്രിയും സര്‍വേ ഫലങ്ങളെ തള്ളി രംഗത്തെത്തിയിരുന്നു.

Read Also : ഇന്ത്യയ്ക്ക് മുന്നില്‍ പാകിസ്ഥാന്‍ മുട്ടുകുത്തി, ചര്‍ച്ചയ്ക്കായി പാക് പ്രതിനിധി ഇന്ത്യയിലെത്തി

‘വളരെ ആവേശകരമായ പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ഇടതുമുന്നണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍വേകളുടെ ഫലം അനുകൂലമാണ് എന്നതാണ് ഞങ്ങളെ ഇപ്പോള്‍ ബുദ്ധിമുട്ടിക്കുന്നത്. ഇതില്‍ നിന്ന് ഒരു അമിത ആത്മവിശ്വാസത്തിലേക്ക് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പോകുമോ എന്ന് ആശങ്കയുണ്ട്,’ബേബി പറഞ്ഞു.

സര്‍വേ റിപ്പോര്‍ട്ടുകള്‍ കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ അലംഭാവം അരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button