Latest NewsNewsIndia

22 കാരിയുടെ ട്വീറ്റിൽ വിഷമമുണ്ട്, പക്ഷേ അസ്സം പ്രളയത്തിൽ മിണ്ടുന്നില്ല, പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് പ്രിയങ്ക

ന്യൂഡൽഹി : 22 കാരിയായ ദിഷ രവിയുടെ ട്വീറ്റിൽ ദുഃഖിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അസ്സം പ്രളയത്തെക്കുറിച്ച് മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസ്സമിൽ നടന്ന റാലിയിലാണ് പ്രിയങ്കയുടെ പ്രതികരണം.

‘’ഞാൻ ഇന്നലെ പ്രധാനമന്ത്രിയുടെ പ്രസംഗം ശ്രദ്ധിച്ചു. അദ്ദേഹം ഒരു വികസനത്തെ കുറിച്ചോർ‌ത്ത് വളരെയധികം ദുഃഖിതനാണെന്നു പറഞ്ഞു. ഞാൻ കരുതി അദ്ദേഹം അസമിന്റെ വികസത്തെ കുറിച്ചോ അസമിൽ ബി.ജെ.പിയുടെ പ്രവർത്തനത്തെക്കുറിച്ചോ ആണ് പറയുന്നതെന്ന്. എന്നാൽ പ്രധാനമന്ത്രി പറയുന്നത് 22 വയസ്സുള്ള ഒരു പെൺകുട്ടി ദിഷ രവിയുടെ ട്വീറ്റിനെ കുറിച്ചാണെന്ന് കേട്ട് ഞാൻ ഞെട്ടി. അസമിലെ തേയില വ്യവസായം ഇല്ലാതാക്കാൻ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് തെറ്റായ ചിത്രങ്ങൾ കോണ്‍ഗ്രസ് സമൂഹമാധ്യമത്തിൽ ഇട്ടതിനെ കുറിച്ചും അദ്ദേഹം വ്യാകുലവാനായിരുന്നു. എന്തുകൊണ്ടാണ് മോദി പ്രളയത്തിൽ അകപ്പെട്ട ജനങ്ങളെകുറിച്ചും അഞ്ച് ചെറുപ്പക്കാർക്ക് ജീവൻ നഷ്ടമായ പൗരത്വ പ്രതിഷേധത്തെ കുറിച്ചും വ്യാകുലപ്പെടാത്തത്”- പ്രിയങ്ക ഗാന്ധി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button