നെടുമങ്ങാട്: മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്ന സൗജന്യ അരി വിതരണമാണ് ഇപ്പോള്‍ സൗജന്യ കിറ്റുകളായി റേഷന്‍ കട വഴി വിതരണം ചെയ്യുന്നതെന്നും അഞ്ചു വര്‍ഷത്തെ പിണറായി ഭരണം കേരളത്തെ പിന്നോട്ടടിച്ചുവെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . യു.ഡി.എഫ് നെടുമങ്ങാട് നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി പി.എസ് പ്രശാന്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ വട്ടപ്പാറ ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ മുസ്ലിംലീഗ് നേതാവ് പാണക്കാട് സാധിഖലി തങ്ങള്‍,അഡ്വ.അടൂര്‍ പ്രകാശ് എം.പി, പാലോട് രവി,കരകുളം കൃഷ്ണപിള്ള,ചലച്ചിത്ര താരം ജഗദീഷ്, സംവിധായകന്‍ രജപുത്ര രഞ്ജിത്, ബിന്ദു ജയകുമാര്‍, ബീമാപള്ളി റഷീദ്, തോന്നക്കല്‍ ജമാല്‍, ആര്‍.എസ്.പി നേതാവ് കെ.പി.സനല്‍ കുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.
കൂടാതെ കേരള കോണ്‍ഗ്രസ് നേതാവ് കൊട്ടാരക്കര പൊന്നച്ചന്‍,കരുമം സുരേന്ദ്രന്‍ , ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജയചന്ദ്രന്‍,ജില്ലാ കോണ്‍ഗ്രസ് ഭാരവാഹികള്‍,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.യു.ഡി.എഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനം സാദിഖലി തങ്ങള്‍ നിര്‍വഹിച്ചു.
Post Your Comments