ബാലുശ്ശേരി: ബാലുശ്ശേരിയില്‍ ആവേശം വിതറി തിരുവനന്തപുരം ബേബി മേയര്‍ ആര്യ രാജേന്ദ്രന്. ഇടതു സ്ഥാനാര്‍ഥി സചിന് ദേവിന് വോട്ടഭ്യര്‍ഥിച്ചാണ് ആര്യ രാജേന്ദ്രന് മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന കുടുംബ സംഗമങ്ങളിലും മഹിള അസോസിയേഷന് യോഗങ്ങളിലും പങ്കെടുത്തത്. എല്‍.ഡി.എഫിന്റേത് പ്രകടനപത്രികയല്ല, പ്രവര്‍ത്തന പത്രികയാണെന്ന് അവര്‍ പറഞ്ഞു. നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ അഭിമാനപൂര്‍വം ജനങ്ങള്‍ക്കു മുന്നില്‍ കാണിച്ച് അവരെക്കൂടി ഉള്‍പ്പെടുത്തിയാണ് പ്രകടനപത്രികയുമായി എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിലിറങ്ങിയതെന്നും ആര്യ രാജേന്ദ്രന് പറഞ്ഞു. പുത്തൂര്‍വട്ടം എമ്മച്ചംകണ്ടിയില് നടന്ന കുടുംബ സംഗമത്തില്‍ എം. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
Read Also: ചുവപ്പണിഞ്ഞ ഓട്ടോകൾക്ക് പണി കിട്ടും ; ഉറപ്പാണ് LDF ക്യാമ്പയിനിനെതിരെ കോൺഗ്രസ്
സജില്‍ ബാലുശ്ശേരി, എം. പ്രകാശന്, പി.പി. രവി എന്നിവര്‍ സംസാരിച്ചു. തൃക്കുറ്റിശ്ശേരി, മൂലാട്, പള്ളിയത്തുകുനി, കരുമല, കുറുമ്പായില്‍, കരുവണ്ണൂര്‍, തെരുവത്ത്കടവ്, അത്തോളി, കന്നൂര് എന്നിവിടങ്ങളിലെ എല്‍.ഡി.എഫ് യോഗങ്ങളിലും ആര്യ രാജേന്ദ്രന് സംസാരിച്ചു. സ്ഥാനാര്‍ഥി സചിന് ദേവ്, പുരുഷന് കടലുണ്ടി, പി.കെ. മുകുന്ദന്, ഇസ്മായില്‍ കുറുമ്പായില്‍, ടി.കെ. സുമേഷ്, പി. സുധാകരന് എന്നിവരും വിവിധ കേന്ദ്രങ്ങില്‍ പങ്കെടുത്തു.
Post Your Comments