കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ തലസ്ഥാനത്തെ ഓട്ടോകള്‍ മിക്കതും ചുവപ്പണിഞ്ഞു. ഇടതുമുന്നണിയുടെ പരസ്യ വാചകമായ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്നു ഫ്ലെക്സിലാക്കി പതിച്ചതിനൊപ്പം ഓട്ടോകള്‍ ചുവവപ്പു ചായവും പൂശിയിരിക്കുകയാണ്.ഓട്ടോകള്‍ എല്ലാം നിറം മാറ്റിയതോടെ സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു
Also Read:സുജിത്തിന് അരിവാള്‍ ചുറ്റിക നക്ഷത്രമില്ല; ചവറയില്‍ സിപിഐയെ അനുനയിപ്പിക്കാൻ സിപിഎമ്മിന്റെ തന്ത്രം
ഇതിനെതിരെ പരാതിയുമായി കോണ്‍ഗ്രസ് പാർട്ടി രംഗത്തെത്തിയിരിക്കുകയാണ്.കേരള മോട്ടര്‍ വാഹന ചട്ട പ്രകാരം മഞ്ഞയും കറുപ്പു നിറവും മാത്രമാണ് ഓട്ടോകള്‍ക്കും ടാക്സിക്കും അനുവദനീയം. സ്വകാര്യ ആവശ്യത്തിനാണെങ്കില്‍ നീല നിറവും ഉപയോഗിക്കാം. ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് വെള്ളയും ഇടയില്‍ നീലയും കലര്‍ന്ന നിറവും, കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്, ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ്, എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പച്ചയും മഞ്ഞയും, സ്ത്രീകള്‍ ഓടിക്കുന്ന ഓട്ടോകള്‍ക്ക് ഇളം നീല നിറവുമാണ് ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.
പൊതുനിരത്തുകളില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നിരോധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെ വെല്ലുവിളിക്കാനുള്ള വളഞ്ഞ വഴിയാണ് ഓട്ടോകള്‍ പ്രചാരണായുധമാക്കുന്നതിലൂടെ ഉദേശിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് അധികാരികള്‍ അറിയിച്ചുമോട്ടര്‍ വാഹന വകുപ്പിന്റെ കൃത്യമായ അനുവാദം ലഭിക്കാത്തവര്‍ ഇത്തരത്തില്‍ സ്റ്റിക്കറും മറ്റും പതിക്കുന്നത് നിയമവിരുദ്ധമാണ്. അതിനെതിരെ പോരാടാൻ ഉറച്ചു തന്നെയാണ് കോൺഗ്രസ് ഇരിക്കുന്നതെന്നും വ്യക്തമാണ്
Post Your Comments