Latest NewsCricketNewsSports

ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പര; ആർച്ചറിന് വിശ്രമം

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിൽ ആർച്ചറിന് വിശ്രമം. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളറായ ആർച്ചറിന് വിശ്രമം നൽകാൻ ഇംഗ്ലണ്ട് തീരുമാനിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരുപാട് ടൂർണമെന്റുകൾ കളിക്കുന്നതിന് താരത്തിന്റെ ഫിറ്റ്നസിനെ ബാധിക്കുമോ എന്ന ഭയമാണ് ഇംഗ്ലണ്ട് താരത്തിന് വിശ്രമം നൽകാനുള്ള കാരണം. ഈ വർഷം ഇനി ടി20 ലോകകപ്പും ആഷസും വരാനിരിക്കെയാണ് താരത്തിന് വിശ്രമം അനുവദിച്ചത്. കൂടാതെ ഏപ്രിൽ ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും ആർച്ചർ കളിക്കുന്നുണ്ട്.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. കലാശക്കൊട്ടിൽ ഇംഗ്ലണ്ടിനെതിരെ അവസാന ടി20യിൽ ഇന്ത്യ 36 റൺസിന്റെ ജയം നേടി. ഇന്ത്യ ഉയർത്തിയ 224 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 8 വിക്കറ്റിന് 188 റൺസെടുക്കണേ സാധിച്ചൊള്ളു. ജോസ് ബട്ട്ലറും ഡേവിഡ് മലനും പൊരുതി നോക്കിയെങ്കിലും 188 റൺസിന് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് ഇന്ത്യ സ്വന്തമാക്കി. 34 പന്തിൽ 52 റൺസെടുത്ത ജോസ് ബട്ട്ലറും 46 പന്തിൽ 68 റൺസെടുത്ത ഡേവിഡ് മലനും ഇംഗ്ലണ്ടിനായി മികച്ച ഇന്നിംഗ്സ് കാഴ്ച വെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button