Latest NewsFootballNewsSports

അതിവേഗം 100 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരമായി എംബാപ്പെ

അതിവേഗം 100 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി പിഎസ്ജിയുടെ കിലിയൻ എംബാപ്പെ. ലിയോണിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് എംബാപ്പെ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. 1969ൽ ഹെർവേ റെവേലി സെയ്ന്റിനായി 100 ഗോൾ നേടിയ റെക്കോർഡാണ് എംബാപ്പെ സ്വന്തം പേരിൽ കുറിച്ചത്. എംബാപ്പെയുടെ മികവിൽ പിഎസ്ജി ലിയോണിനെ 4-2ന് തോൽപ്പിച്ച് ലീഗിൽ വണ്ണിൽ ഒന്നാമതെത്തി. ഡാനിലോ, ഡി മരിയ എന്നിവരും ഓരോ ഗോൾ വീതം നേടി

ഏറെക്കാലത്തിന് ശേഷം നെയ്മർ പിഎസ്ജിക്കായി കളത്തിലിറങ്ങി. പരിക്കിൽ നിന്ന് മോചിതനായ നെയ്മർ 70ാം മിനിറ്റിൽ എംബാപ്പെയ്ക്ക് പകരമായിട്ടാണ് ഇറങ്ങിയത്. 30 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ പട്ടികയിൽ മുന്നിലാണ് പിഎസ്ജി. ലില്ലെ ഒഎസ്സി 30 മത്സരങ്ങളിൽ നിന്ന് 66 പോയിന്റുമായി പിഎസ്ജിയുടെ ഒപ്പമുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button