ന്യൂഡല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള നാല് മുതല്‍ എട്ട് ആഴ്ച വരെ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി. നിലവില്‍ രണ്ടാഴ്ചത്തെ ഇടവേളയാണ് രണ്ട് ഡോസുകള്‍ തമ്മിലുള്ളത്. ഇത് വര്‍ദ്ധിപ്പിക്കാന്‍ നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷനും (എന്‍ടിഎജിഐ) നാഷണല്‍ ടെക്സ്റ്റ് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോവിഡ് -19 (എന്‍ഇജിവിസി) യും ഇരുപതാമത്തെ യോഗത്തില്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര നിര്‍ദ്ദേശം.
അതേസമയം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന് മാത്രമാണ് ഇത് ബാധകമാവുക. ഭാരത് ബയോടെക്കിന്റെ കോവാക്സിന് ഇത് ബാധകമല്ല. ഈ വാക്സിനുകളുടെ ഡോസുകള്‍ തമ്മിലുള്ള ഇടവേള നിലവിലുള്ളതുതന്നെ തുടരും. സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ വ്യക്തമാക്കി.
കോവിഡ് വാക്സിന്‍ രണ്ടാം ഡോസ് ആറ്-എട്ട് ആഴ്ചയ്ക്കുള്ളില്‍ നല്‍കുന്നത് ഫലപ്രാപ്തി വര്‍ദ്ധിപ്പിക്കുമെന്നും എന്നാല്‍ ഇതില്‍ കൂടുതല്‍ ഇടവേള വര്‍ദ്ധിപ്പിക്കരുതെന്നും കേന്ദ്രം പറയുന്നു. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകര്‍ത്താക്കള്‍ എന്നിവരെ പരിഷ്‌കരിച്ച ഡോസിംഗ് ഇടവേളയെ അറിയിക്കാനും പുതുക്കിയ ഡോസിംഗ് ഇടവേള പാലിക്കുന്നത് ഉറപ്പാക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു.
Post Your Comments