KeralaLatest NewsNews

മുഖ്യമന്ത്രിയ്ക്ക് തനിക്കെതിരെ എന്തും പറയാം ; ആര് ആരെ വഞ്ചിച്ചെന്ന് പാലായിലെ ജനങ്ങള്‍ക്കറിയാമെന്ന് മാണി സി കാപ്പന്‍

തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു

പാലാ : മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. മുഖ്യമന്ത്രിയ്ക്ക് തനിക്കെതിരേ എന്തും പറയാം. ആര് ആരെ വഞ്ചിച്ചുവെന്ന് പാലായിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

മാണി സി കാപ്പന്റെ മികവല്ല നേരത്തെ പാലായില്‍ കണ്ടതെന്നും അത് എല്‍ഡിഎഫിന്റെ മികവായിരുന്നുവെന്നും പാലായില്‍ രാവിലെ നടന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എല്‍ഡിഎഫിന് ഒപ്പം നിന്ന ഒരാള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും വഞ്ചിച്ചു കൊണ്ട് എല്‍ഡിഎഫിനെ നേരിടാനെത്തുന്നു എന്നതാണ് ഈ മണ്ഡലത്തിന്റെ പ്രത്യേകത. എന്നാല്‍ എല്ലാക്കാലത്തും അവസരവാദികള്‍ക്ക് ജനം അര്‍ഹമായ ശിക്ഷ കൊടുത്തിട്ടുണ്ട്. കോണ്‍ഗ്രസിന് ഒപ്പം നിന്ന് എന്റെ മികവങ്ങ് കാണിച്ചു കളയും എന്ന് അദ്ദേഹം പറയുന്നു. ഇത് പണ്ട് ആനപ്പുറത്ത് കയറിയ കഥ പോലെയാണ്. അവസരവാദിയെ ഒറ്റപ്പെടുത്തണമെന്നുമാണ് പിണറായി പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button