Latest NewsKeralaNews

ശബരിമല ഇത്തവണ വിഷയമാകില്ലെന്ന ഉറപ്പുമായി വി.കെ പ്രശാന്ത് എം.എല്‍.എ

തിരുവനന്തപുരം: ശബരിമല വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകില്ലെന്ന് എല്‍.ഡി.എഫിന്റെ വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് എം.എല്‍.എ. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായ നിലപാട് പറഞ്ഞുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Read Also :മോദിയുമായി അടുത്ത ബന്ധം, ഉപരാഷ്ട്രപതി പദം ഓഫര്‍ ചെയ്തു, കോണ്‍ഗ്രസിനെ ഞെട്ടിച്ച് പി.ജെ കുര്യന്‍

ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനങ്ങള്‍ മറച്ചുവയ്ക്കുന്നതിനും കോണ്‍ഗ്രസ്-ബി.ജെ.പി പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ജനങ്ങളുടെ ശ്രദ്ധയില്‍ എത്താതിരിക്കുന്നതിനും വേണ്ടിയാണ് ഇരു പാര്‍ട്ടികളും ശബരിമല പ്രശ്‌നം ഇപ്പോള്‍ ഉയര്‍ത്തികൊണ്ട് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. “ജനങ്ങള്‍ ഇതില്‍ വീഴില്ല എന്നുള്ളതാണ് ഞങ്ങളുടെ വിശ്വാസം. ബി.ജെ.പിയും കോണ്‍ഗ്രസും എപ്പോഴൊക്കെയാണ് വിശ്വാസികള്‍ക്കൊപ്പം നിന്നിട്ടുള്ളതെന്ന് അവര്‍ക്കറിയാം “. എംഎല്‍എ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button