KeralaNattuvarthaLatest NewsIndiaNews

പുന്നപ്രയിൽ സംഭവിച്ചതെന്ത്? കൊല്ലപ്പെട്ടത് ആയിരക്കണക്കിന് നിരപരാധികൾ; തുറന്ന് പറഞ്ഞ് മുൻ സിപിഎം സഹയാത്രികൻ

വയലാർ - പുന്നപ്ര സംഭവം; ചരിത്രം വളച്ചൊടിച്ചത് കമ്മ്യൂണിസ്റ്റുകാരെന്ന് ആരോപണം

ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പുന്നപ്ര – വയലാർ രക്തസാക്ഷി മണ്ഡപത്തിൽ കയറി പുഷ്പാർച്ചന നടത്തിയതോടെ പുന്നപ്ര വിഷയം വീണ്ടും ചർച്ചയാവുകയാണ്. നടക്കാൻ പാടില്ലാത്തത് നടന്നുവെന്നും രക്തസാക്ഷികളുടെ മണ്ഡപത്തിൽ കയറി പൂ വാരിവിതറിയ സംഭവം കമ്മ്യൂണിസ്റ്റുകാർക്ക് രക്തം തിളയ്ക്കുന്ന പ്രവൃത്തിയാണെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ഇതോടെ, വർഷങ്ങൾക്ക് മുൻപ് നടന്ന പുന്നപ്ര സംഭവം വീണ്ടും ചർച്ചയാകുന്നു. വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഒരു വിഖ്യാത ചരിത്രമെന്ന രീതിയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ സംഭവത്തെ നോക്കിക്കാണുന്നത്. എന്നാൽ, പുന്നപ്ര വിഷയത്തിൽ കേരളം അറിഞ്ഞിട്ടില്ലാത്തതും സഖാക്കൾ മനഃപൂർവ്വം ഒളിച്ചുവെച്ചതുമായ പല കാര്യങ്ങളും മറ നീക്കി പുറത്തേക്ക് വരുന്നു.

Also Read: ഈ വർഷം അവസാനത്തോടെ 70 ശതമാനം ആളുകള്‍ക്കും വാക്‌സിൻ നൽകും; ഒമാൻ

History of Communist Movement in Kerala എന്ന ബുക്ക്‌ രചിച്ച ഡോ. ഇ ബാല കൃഷ്ണനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ‘പുന്നപ്ര’ സംഭവത്തെ എങ്ങനെയൊക്കെയാണ് വളച്ചൊടിച്ചതെന്ന് വ്യക്തമാക്കുന്നത്. ഒരുകാലത്ത് സിപിഎം സഹയാത്രികനായിരുന്നു അദ്ദേഹം. വളരെ കൃത്യമായും ലളിതമായും കാര്യങ്ങൾ അഥവാ ചരിത്രം വിവരിക്കുകയാണ് ബാല കൃഷ്ണൻ. ഇത്രയും നാൾ മൂടിവെച്ചതൊക്കെ പുറത്ത് വരികയാണ്. പുന്നപ്ര സംഭവം കമ്മ്യൂണിസ്റ്റ് പാർട്ടി കരുതിക്കൂട്ടി ചെയ്ത സംഭവമാണെന്നാണ് അദ്ദേഹം പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
നെഹ്‌റു താൽകാലിക പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് ശേഷം കമ്മ്യൂണിസ്റ്റുകൾ നടത്തിയ അനാവശ്യ സായുധ വിപ്ലവം പിന്നീട് സ്വാതന്ത്ര്യ സമരമായി മാറുകയായിരുന്നു. കമ്മ്യൂണിസ്റ്റുകാർ അതിനെ അത്തരത്തിൽ വരുത്തി തീർക്കുകയായിരുന്നു. ആയിരക്കണക്കിന് പാവങ്ങളെ കൊലയ്ക്കു കൊടുത്തത് നാട്ടുകാർ അറിയാതിരിക്കാൻ യഥാർത്ഥ കണക്കുകൾ കമ്മ്യൂണിസ്റ്റ് നേതൃത്വം നശിപ്പിച്ചു. പൊലീസ് സ്റ്റേഷൻ ആക്രമിച്ച് നിരപരാധികളായ പൊലീസുകാരെ കൊല്ലാൻ ആഹ്വാനം നൽകി കമ്മ്യൂണിസ്റ്റ് നേതാക്കൾ ഒളിവിൽപ്പോയി. വലിയ വിപ്ളവകാരികളാണെന്ന് സ്ഥാപിച്ചെടുക്കുന്നതിനായിട്ടായിരുന്നു ഈ ക്രൂരതയെന്നാണ് അദ്ദേഹം പറയുന്നത്.

Also Read:സംസ്ഥാനത്ത് ഹണിട്രാപ്പില്‍ കുടുങ്ങുന്നത് നിരവധി യുവാക്കള്‍ , ഈ ഫേസ്ബുക്ക് ഐഡി ശ്രദ്ധിയ്ക്കുക

പുന്നപ്രയിൽ ജനങ്ങളെ പോയി പൊലീസുകാർ വെടിവെച്ച സംഭവമല്ല. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി, അതിൽ ഒരു ക്യാമ്പിലെ ആൾക്കാരെ കൂടി പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയാണ് ചെയ്തത്. പൊലീസ് സ്റ്റേഷൻ 24 ന് ആക്രമിച്ച് നാല് പൊലീസുകാർ കൊല്ലപ്പെട്ടു. സമരപോരാളികൾ കൊന്നു. എന്തിനാണ് കൊന്നത്? 1942 മുതൽ 45 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ബ്രിട്ടീഷ് സർക്കാരുമായി സഖ്യത്തിലായിരുന്നു. അതോടെ, കേരളത്തിൽ അങ്ങോളമിങ്ങോളം കമ്മ്യൂണിസ്റ്റ് പാർട്ടി ഒറ്റപ്പെട്ടു. കൃഷ്ണപിള്ളയ്ക്ക് തല്ല് കിട്ടുന്ന സംഭവം പോലുമുണ്ടായി. ഞങ്ങൾ വിപ്ളവകാരികളാണെന്ന് കാണിക്കാൻ വേണ്ടി നടത്തിയ അതിസാഹസിക പ്രവൃത്തിയാണിത്. അതിനായി ഒരുപാട് പേരെ ബലി കൊടുത്തു. ഇതിനായി പാർട്ടിയുടെ കേന്ദ്രത്തിൽ നിന്നും അനുമതിയും വാങ്ങി.

കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ് പുന്നപ്ര പരിപാടി തയ്യാറാക്കിയതും ആക്രമിച്ചതും. അതിനുശേഷമാണ് 25 ന് ഈ സ്ഥലങ്ങളിലേക്ക് പട്ടാളം മാർച്ച് ചെയ്തത്. 27 നാണ് വെടിവെയ്പ്പ് നടന്നത്. അനവധി ആളുകൾ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായിട്ടായിരുന്നു ആദ്യ റിപ്പോർട്ടുകൾ. അതൊരു വാസ്തവമാണ്. വലിയ വിപ്ളവകാരികളാണെന്ന് സ്ഥാപിച്ചെടുക്കുന്നതിനായി അനേകം പേരെ ബലി നൽകി.- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button