തിരുവനന്തപുരം: മഞ്ചേശ്വരത്ത് ബി.ജെ.പി മുന്നേറ്റത്തിന് സാദ്ധ്യത പ്രവചിച്ച് മനോരമ ന്യൂസ്-വി.എം.ആര്‍ അഭിപ്രായ സര്‍വേ ഫലം. സര്‍വേ പ്രകാരം മണ്ഡലത്തില്‍ എന്‍.ഡി.എ വിജയം ഉറപ്പിക്കുന്നുവെന്ന സാദ്ധ്യതയാണ് തെളിഞ്ഞത്. മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയ മണ്ഡലമായിരുന്നു മഞ്ചേശ്വരം. അന്ന് വെറും 89 വോട്ടുകള്‍ക്ക് ആയിരുന്നു സുരേന്ദ്രന്‍ പരാജയപ്പെട്ടത്. മുസ്ലിം ലീഗിന്റെ പി.ബി. അബ്ദുള്‍ റസാഖ് ഇവിടെ 56870 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. സുരേന്ദ്രന്‍ 56781 വോട്ടുകള്‍ നേടി.
സുരേന്ദ്രന്റെ അപരനായി എത്തിയ കെ. സുന്ദര മഞ്ചേശ്വരത്ത് 2016ല്‍ 467 വോട്ടുകള്‍ നേടിരുന്നു. ഇത്തവണ സുന്ദര ബി.എസ്.പി സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെങ്കിലും അദ്ദേഹം കെ സുരേന്ദ്രന് വേണ്ടി നോമിനേഷന്‍ പിന്‍വലിച്ച് എന്‍.ഡി.എയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.
Post Your Comments