Latest NewsKeralaNews

പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ സംഭവത്തിൽ സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി

ആലപ്പുഴ: പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ഭാരത മാതാവിന് ജയ് വിളിച്ച എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാർ വെള്ളാപ്പള്ളി. പാര്‍ട്ടി രക്തസാക്ഷി മണ്ഡപങ്ങളില്‍ മറ്റുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തുന്നതില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് തുഷാർ ഫേസ്ബുക്കിൽ പറഞ്ഞു.

Read Also : രാജ്യത്ത് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിൽ കേരളം ഒന്നാം സ്ഥാനത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 

സി.പി.എമ്മിന്‍റെ രക്തസാക്ഷി സ്മാരകമായി അറിയപ്പെടുന്ന പുന്നപ്ര വയലാര്‍ സ്മാരകത്തില്‍ സന്ദീപ് വാചസ്പതി പുഷ്പാര്‍ച്ചന നടത്തിയത് രക്തസാക്ഷികളോടുള്ള ആദരവായി കണ്ടാൽമതി. അല്ലാതെ തങ്ങളുടെ സ്മാരകങ്ങളെ തങ്ങള്‍ മാത്രം ബഹുമാനിച്ചാല്‍ മതി എന്നത് ജനകീയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചേര്‍ന്ന രീതിയല്ലെന്നും തുഷാർ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/ThusharVellappallyofficial/posts/2105087662973563?__cft__[0]=AZWJIkbVenOG-D3Nf5BL9wxGlH0DTfJUVCBC4n1jNCQxVJE4mAwiUJne4COSeEvm89zTK7gfwifDOOZ2MPRg3eha6QOQEJQBX1b4eOsUGEXAFcmq48Po9-3kO4-BSiPEEzfq7MknmB9-e58lbODc_cIq&__tn__=%2CO%2CP-R

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കഴിഞ്ഞ ദിവസം ആലപ്പുഴ വലിയ ചുടുകാട്ടിലെ
പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സന്ദീപ് വാചസ്പതി പുഷ്പാർച്ചന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button