കൊല്ലം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പള്ളികളില്‍ ഇടയലേഖനം. ലത്തീന്‍ സഭയുടെ കൊല്ലം രൂപതയിലെ പളളികളിലാണ് ഇടയലേഖനം. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനും ശ്രമം നടക്കുന്നുവെന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്.
Read Also : യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ പിണറായി വിജയന്‍ കല്‍തുറങ്കിലേക്ക് പോകും; കെ. സുധാകരൻ
കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭരണവര്‍ഗം കൂട്ടുനില്‍ക്കുന്നു. ഇ.എം.സി.സി കരാര്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കപ്പെട്ടെങ്കിലും കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മേല്‍ക്കൈ നല്‍കി നിലവിലുളള മത്സ്യമേഖലയെ തകര്‍ക്കാനുളള നിയമനിര്‍മ്മാണം നടന്നു കഴിഞ്ഞുവെന്ന് ഇടയലേഖനം കുറ്റപ്പെടുത്തുന്നു.
ടൂറിസത്തിന്റേയും വികസനത്തിന്റേയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ത്തെറിയാന്‍ ശ്രമമുണ്ട്. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണെന്നാണ് ഇടയലേഖനത്തിലെ ആഹ്വാനം. മത്സ്യ വിപണന നിയമത്തിലെ ഭേദഗതിയെയും ഇടയലേഖനം വിമര്‍ശിക്കുന്നുണ്ട്.
Post Your Comments