ഗുവാഹതി : ആസാമിൽ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തിയാൽ വിവാദ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി. നാഗ്പൂരിൽനിന്നുള്ള ഏക ശക്തി രാജ്യം മുഴുവൻ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നും അത് സ്നേഹം കൊണ്ട് ചെറുക്കൽ യുവാക്കളൂടെ ബാധ്യതയാണെന്നും ആസാമിലെ ദിബ്രുഗഡിൽ കോളജ് വിദ്യാർഥികളുമായി നടന്ന സംവാദത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
‘ഒരു മതവും വൈരം പഠിപ്പിക്കുന്നില്ല. ബി.ജെ.പി മനുഷ്യർക്കിടയിൽ ഭിന്നത തീർക്കാൻ വെറുപ്പ് വിൽപന നടത്തുകയാണ്. അവർ എവിടെചെന്ന് വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമിച്ചാലും കോൺഗ്രസ് അവിടെ സ്നേഹവും സൗഹാർദവും ഉറപ്പാക്കും”- രാഹുൽ പറഞ്ഞു.
Read Also : പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയ്ക്കെതിരെ കുരുക്കു മുറുകുന്നു, തെളിവായി സിസിടിവി ദൃശ്യങ്ങള്‍
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ആസാമിലെത്തിയ രാഹുൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ശനിയാഴ്ച പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments