ലോകമനുഷ്യൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ഒരിടമാണ് സോഷ്യൽ മീഡിയകൾ . ഒരുപക്ഷെ ന്യൂ ജൻ മനുഷ്യരാശിയുടെ നിലനിൽപ്പ് തന്നെ ഈ സോഷ്യൽ മീഡിയകളിലാണെന്ന് പറയേണ്ടി വരും. എന്നാൽ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായത് ഉപയോക്താക്കളില്‍ ആശങ്കയുണര്‍ത്തി. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് പ്രശ്‌നം അനുഭവപ്പെട്ടത്. തുടര്‍ന്ന് നിരവധി പേരാണ് ഇക്കാര്യം സോഷ്യല്‍ മീഡയയില്‍ പങ്കുവച്ചത്.
എന്നാല്‍ 11.40-ഓടെ പലയിടങ്ങളിലും പ്രശ്‌നം പരിഹരിക്കപ്പെട്ടു. ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന് ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു. സെര്‍വര്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല. പെട്ടെന്നുണ്ടായ പ്രശ്നം ഓൺലൈൻ ജീവികളായ മനുഷ്യരെ ഒരുപാട് ബാധിച്ചിരുന്നു.
Post Your Comments