തിരുവനന്തപുരം : പിണറായി വിജയനെതിരേ ധര്‍മ്മടത്ത് മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ ആലോചിച്ചിരുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നീതി ലഭിക്കാത്ത ഒരു സഹോദരിയുടെ നിലിവിളി കേരളം മുഴുവന്‍ കേള്‍പ്പിക്കണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ പല കാരണങ്ങളാല്‍ പിന്തുണ നല്‍കാന്‍ സാധിക്കാതെ പോയതിലുള്ള ദു:ഖം തനിക്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മുല്ലപ്പള്ളി പറഞ്ഞത്.
മണ്ഡലത്തില്‍ പ്രാദേശിക സ്ഥാനാര്‍ഥി വേണമെന്ന ശക്തമായ അഭിപ്രായം കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും പ്രാദേശിക നേതാക്കളും തന്നെ അറിയിച്ചു. അവരെയെല്ലാം പരമാവധി കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലംകണ്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also : വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ സാധിക്കാതെ പോയതിൽ ദുഃഖം ഉണ്ട്; മുല്ലപ്പള്ളി
നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്യുജ്വലമായ വിജയം കോണ്‍ഗ്രസ് നേടും. നൂറ് സീറ്റില്‍ യുഡിഎഫ് വിജയിക്കുമെന്നും മുല്ലപ്പള്ളി അവകാശപ്പെട്ടു. നേമത്ത് കെ മുരളീധരന്‍ വിജയിച്ചുകഴിഞ്ഞു. എത്ര വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്ന് മാത്രം ഇനി ചിന്തിച്ചാല്‍ മതി. വൈകാരികമായി നേമത്തെ ജനങ്ങള്‍ക്ക് മുരളീധരനോട് അത്രയേറെ പ്രിയമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
Post Your Comments