KeralaLatest NewsNews

ക്ഷേമ പെൻഷൻ 3000 രൂപ,ന്യായ് പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് 7200 രൂപ, വമ്പൻ പ്രഖ്യാപനവുമായി യുഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം : ഭരണം പിടിക്കാൻ ലക്ഷ്യമിട്ടുള്ള ജനക്ഷേമ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക. പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങള്‍ക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതല്‍. ക്ഷേമപെന്‍ഷന്‍ 3000 രുപയാക്കി ഉയര്‍ത്തും. ക്ഷേമ കമ്മീഷന്‍ രൂപീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങൾ ഉള്‍പ്പെടുത്തിയുള്ളതാണ് പ്രകടനപത്രിക.

പ്രധാന പ്രഖ്യാപനങ്ങൾ

ക്ഷേമ പെന്‍ഷന്‍ കാലാനുസൃതമായി 3000 രൂപയാക്കും

ന്യായ്പ പദ്ധതി: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും 6000 രൂപ, ഒരു വര്‍ഷം 72000 രൂപ

ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത 40നും 60നും മധ്യേയുള്ള വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ

ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം

എല്ലാ വെള്ളകാര്‍ഡുകള്‍ക്കും അഞ്ചു കിലോ അരി സൗജന്യം

ഓട്ടോറിക്ഷ, ടാക്‌സി, മത്സ്യബന്ധന ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി

പട്ടികജാതി/വര്‍ഗ മത്സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മാണ തുക നാലു ലക്ഷത്തില്‍ നിന്ന് ആറു ലക്ഷം രൂപയാക്കും

എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി

കേരളത്തിലെങ്ങും ബില്ല് രഹിത ആശുപത്രികള്‍

ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമപെന്‍ഷ പരിഷ്‌കാര കമ്മീഷന്‍

ഭിന്നശേഷിക്കാര്‍ക്ക് വാഹനങ്ങള്‍ വാങ്ങാന്‍ പ്രത്യേക ധനസഹായവും വായ്പയും

കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഭക്ഷ്യകിറ്റ്

അഞ്ചുലക്ഷം പേര്‍ക്ക് വീട്

കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും

ശബരിമല ആചാര സംരക്ഷത്തിനായി പ്രത്യേക നിയമം

എല്ലാ വെള്ളകാര്‍ഡുകള്‍ക്കും അഞ്ചു കിലോ അരി സൗജന്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button