മലപ്പുറം : ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ തുടരട്ടെയെന്നതാണ് യു.ഡി.എഫിന്റെ നിലപാടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ശബരിമലയിലെ എല്‍.ഡി.എഫിന്റെ സ്റ്റാന്‍ഡ് എന്താണെന്ന് അവരുടെ അഖിലേന്ത്യ സെക്രട്ടറി പറഞ്ഞതാണ്. ശബരിമല വിഷയം ഈ തിരഞ്ഞെടുപ്പില്‍ സജീവ ചര്‍ച്ചയാക്കാനാണ് യു.ഡി.എഫ് ഉദ്ദേശിക്കുന്നത്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയില്‍ ഈ വിഷയത്തില്‍ യു.ഡി.എഫിന്റെ സ്റ്റാന്‍ഡിലേക്ക് എല്‍.ഡി.എഫ് വന്നേ പറ്റൂ. അതിനായി അവര്‍ കോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റ് പിന്‍വലിക്കണം. അതില്‍ അവര്‍ പ്രസ്റ്റീജും കൊണ്ടിരിന്നിട്ട് കാര്യമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇടക്കാലത്തുണ്ടായ നിയമന വിവാദവും തീരദേശ സംബന്ധമായ പ്രശ്‌നങ്ങളും സര്‍ക്കാരിന് വലിയ തിരിച്ചടി ഉണ്ടാക്കുവാന്‍ പോവുകയാണ്. സ്ഥാനാര്‍ഥി ലിസ്റ്റ് വന്നപ്പോള്‍ അഡ്വാന്റേജ് യു.ഡി.എഫിനാണ്. എല്ലാ സ്ഥലത്തും പോയി ജനങ്ങളുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കിയാണ് പ്രകടന പത്രിക ഉണ്ടാക്കിയത്. എല്‍.ഡി.എഫിനേക്കാള്‍ മികച്ച പ്രകടനപത്രികയായിരിക്കും യു.ഡി.എഫിന്റേത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തുന്നതോടെ യു.ഡി.എഫിന്റെ ഗ്രാഫ് മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments