കൊച്ചി: ക്ഷേത്രത്തില്‍ കയറി മോഷ്ടിച്ചത് തിരിച്ചു വെക്കാൻ വന്ന സംഘം അറസ്റ്റിൽ. സംഘത്തിലെ ഒരാള്‍ മോഷണ മുതല്‍ തിരികെയെത്തിക്കാന്‍ എത്തിയപ്പോള്‍ സി.സി ടി.വിയില്‍ കുടുങ്ങി. അതോടെ പൊലീസും പൊക്കി. ബംഗാള്‍ സ്വദേശികളായ സുല്‍ത്താന്‍ അലി, ഈദുല്‍ അലി, മുഹമ്മദ് നിജാന്‍ എന്നിവരെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രത്തില്‍ നടന്ന മോഷണത്തിലെ അന്വേഷണമാണ് ഇങ്ങനെ സമാപിച്ചത്.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ ഞായറാഴ്ചയാണ് ക്ഷേത്രത്തിലെ വിളക്കുതട്ടുകള് മോഷണം പോയത്. അന്ന് സി.സി ടി.വിയുടെ സാങ്കേതികപ്രശ്നങ്ങള്‍ മൂലം മോഷണദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല. വിളക്കുതട്ടുകള് മോഷണം പോയതോടെ ക്ഷേത്ര കമ്മിറ്റി സി.സി ടി.വി പ്രവര്‍ത്തന സജ്ജമാക്കി. ഇതിനിടെയാണ് മോഷ്ടാവ് ആരും കാണാതെ വെള്ളിയാഴ്ച പുലര്‍ച്ച മോഷണവസ്തുക്കള്‍ തിരികെ അമ്പലത്തില്‍ കൊണ്ടുവന്ന് വെച്ചത്.
2.49ന് മതില് ചാടിയെത്തി ക്ഷേത്രനടയില്‍ തിരികെ കൊണ്ടുവെക്കുന്ന ഈ സംഭവം കൃത്യമായി സി.സി ടി.വിയില്‍ പതിയുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കടവന്ത്രയില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയായ 15കാരനാണ് പിന്നിലെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മറ്റ് മൂന്ന് പേരെകൂടി പൊലീസ് പിടികൂടി.
Post Your Comments