തിരുവനന്തപുരം: ഭീകരവാദ ബന്ധം സംശയിച്ച് തിരുവനന്തപുരത്ത് രണ്ടു പേര് കസ്റ്റഡിയിലായ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. സംഭവത്തില്‍ മിലിറ്ററി ഇന്റലിജന്‍സാണ് അന്വേഷണം ആരംഭിച്ചത്. ബംഗാള്‍ സ്വദേശികളായ രണ്ട് പേരെയാണ് ഭീകര ബന്ധം സംശയിച്ച് കസ്റ്റഡിയില്‍ എടുത്തത്.
ഇവരെ കേന്ദ്ര ഇന്റലിജന്‍സും, ഫോര്‍ട്ട് പോലീസും ചോദ്യം ചെയ്തിരുന്നു. മൊഴിയെടുക്കാന്‍ ഇവരെ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് 20 ലക്ഷം രൂപ വീതം എത്തിയതായാണ് വിവരം. ഈ പണത്തിന്റെ ഉറവിടവും അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ഭീകര ബന്ധം സംശയിച്ച് ബംഗാള്‍ സ്വദേശികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തമ്പാനൂര്‍ സ്വദേശിയായ ശ്രീകുമാര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. യുപി സ്വദേശികളാണെന്നാണ് ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ ബംഗാള്‍ സ്വദേശികളാണെന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments